ഐ എസ് എല്ലിൽ ഇനി പ്രാധാന്യം ലീഗ് ഘട്ടത്തിൽ ഒന്നാമത് എത്തുന്നവർക്ക്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എല്ലിലെ നിയമങ്ങൾ പുതിയ സീസൺ മുതൽ മാറിയേക്കും. ഇനി മുതൽ ഐ എസ് എല്ലിൽ കൂടുതൽ പ്രാധാന്യം ലീഗ് ഘട്ടത്തിന്റെ അവസാനത്തിൽ ഒന്നാമത് നിൽക്കുന്ന ക്ലബുകൾക്ക് ആകും. ആദ്യ അഞ്ചു സീസണിലും ഐ എസ് എല്ലിൽ ലീഗിൽ ഒന്നാമത് എത്തുന്നവർക്ക് യാതൊരു പാരിതോഷികവും ലഭിച്ചിരുന്നില്ല. പ്ലേ ഓഫ് കഴിഞ്ഞ് ഫൈനലും വിജയിച്ച് കപ്പ് ഉയർത്തുന്നവർക്ക് മാത്രമായിരുന്നു കിരീടവും ഒപ്പം ഏഷ്യൻ യോഗ്യതയും ലഭിച്ചിരുന്നത്.

എന്നാൽ ഇനി മുതൽ ഐ എസ് എൽ ചാമ്പ്യന്മാർക്ക് ആയിരിക്കില്ല പകരം ലീഗിൽ ഒന്നാമത് ഫിനിഷ് ചെയ്യുന്നവർക്കായിരിക്കും ഏഷ്യൻ യോഗ്യത ലഭിക്കുക. ഐ എസ് എലിനെ ഒന്നാം ലീഗാക്കാൻ എ എഫ് സിയെ സമീപിച്ചിരിക്കുന്ന എ ഐ എഫ് എഫിനെ ഈ മാറ്റങ്ങൾ വരുത്തിയെ പറ്റൂ. ഏഷ്യൻ ചാമ്പ്യൻസ് ലീഗിന് ആയിരിക്കും ലീഗിൽ ഒന്നാമത് എത്തുന്ന ടീം യോഗ്യത നേടുക.

പ്ലേ ഓഫ് കഴിഞ്ഞ് ഫൈനൽ ജയിക്കുന്നവർക്ക് കപ്പും സമ്മാനത്തുകയും ലഭിക്കും. ഏഷ്യൻ ചാമ്പ്യൻസ് ലീഗ് യോഗ്യത കിരീടത്തിന്റെ അടിസ്ഥാനത്തിലായിരിക്കില്ല.