പരിക്ക് വിട്ടുമാറുന്നില്ല, മെൻഡി സീസൺ തുടക്കത്തിൽ ഉണ്ടാകില്ല

മാഞ്ചസ്റ്റർ സിറ്റി ഫുൾബാക്ക് മെൻഡിയെ വിട്ട് പരിക്ക് മാറുന്നില്ല. അവസാന രണ്ടു സീസണുകളിലും പരിക്ക് കാരണം ഭൂരിഭാഗം സമയം പുറത്തിരിക്കേണ്ടി വന്ന മെൻഡി ഈ സീസൺ തുടക്കത്തിലും മാഞ്ചസ്റ്റർ സിറ്റിയോടൊപ്പം ഉണ്ടാവില്ല. കഴിഞ്ഞ സീസൺ അവസാനത്തിൽ ഏറ്റ പരിക്കാണ് ഇപ്പോൾ മെൻഡിയുടെ പ്രശ്നം. മുട്ടിനേറ്റ പരിക്കിൽ ബാഴ്സലോണയിൽ ചികിത്സയിലാണ് താരം.

മെൻഡിയുടെ മുട്ടിന് കഴിഞ്ഞ സീസണിൽ ശസ്ത്രക്രിയ നടത്തിയിരുന്ന്. ഇടതു കാൽ മുട്ടിനാണ് മെൻഡിക്ക് ഇപ്പോൾ പരിക്കേറ്റിരുന്നന്നത്. സിറ്റിയിൽ എത്തിയ ആദ്യ സീസണിൽ വലതു കാൽ മുട്ടിന് ഏറ്റ പരിക്ക് സീസണിലെ ഭൂരിഭാഗവും മെൻഡിക്ക് നഷ്ടപ്പെടുത്തിയിരുന്നു. മെൻഡി ബാഴ്സയിൽ നിന്ന് ചികിത്സ കഴിഞ്ഞെത്താൻ സെപ്റ്റംബർ എങ്കിലും ആകുമെന്നാണ് വിവരങ്ങൾ.