സെലക്ടർമാരുടെ പദ്ധതികളെക്കുറിച്ച് ധോണിയെ അറിയിക്കണമെന്ന് സെവാഗ്

Staff Reporter

മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി എപ്പോൾ വിരമിക്കണമെന്ന് തീരുമാനിക്കേണ്ടത് അദ്ദേഹം ആണെന്നും സെലക്ടർമാർ തങ്ങളുടെ പദ്ധതികളിൽ ധോണി ഉണ്ടോ ഇല്ലയോ എന്ന് ധോണിയെ അറിയിക്കണമെന്നും ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ താരം വിരേന്ദർ സെവാഗ്. ഇംഗ്ലണ്ട് ലോകകപ്പിന്റെ സെമിയിൽ ഇന്ത്യ അപ്രതീക്ഷിതമായി ഇന്ത്യ പുറത്തായതോടെ ധോണിയുടെ വിരമിക്കലിനെ പറ്റിയുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ താരം ഇതുവരെ വിരമിക്കലിനെ പറ്റി പ്രതികരിച്ചിട്ടില്ല.

“ധോണി എപ്പോ വിരമിക്കണമെന്ന് ധോണിക്ക് തീരുമാനിക്കാം. സെലക്ടർമാരുടെ ചുമതല ധോണിയോട് ഇനിയുളള മത്സരങ്ങൾക്ക് ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി ധോണിയെ കാണുന്നില്ലെന്ന് അറിയിക്കുകയാണ്.” സെവാഗ് പറഞ്ഞു. തന്നോടും ഇതുപോലെ സെലക്ടർ ചോദിക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും സെവാഗ് പറഞ്ഞു.  ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിൽ ധോണിയുടെ ബാറ്റിങ്ങിനെ ചെല്ലി പല സ്ഥലത്ത് നിന്നും വിമർശനങ്ങൾ ഉണ്ടായിരുന്നു.