റോണ്ടോൻ ഇനി ബെനീറ്റസിനൊപ്പം ചൈനയിൽ

- Advertisement -

വെസ്റ്റ് ബ്രോം സ്‌ട്രൈക്കർ സോളമൻ റോണ്ടോൻ ഇനി ചൈനീസ് സൂപ്പർ ലീഗിൽ. സൂപ്പർ ലീഗ് ക്ലബ്ബായ ഡാലിയാൻ യിഫാങ് ആണ് താരത്തെ സ്വന്തമാക്കിയത്. താരത്തിന്റെ മുൻ പരിശീലകൻ റാഫാ ബെനീറ്റസ് പരിശീലിപ്പിക്കുന്ന ടീമാണ് യിഫാങ്. ബെനീറ്റസ് ന്യൂ കാസിൽ പരിശീലകനായിരിക്കെ താരം ലോണിൽ ബെനീറ്റസിനായി കളിച്ചിട്ടുണ്ട്.

29 വയസുകാരനായ റോണ്ടോൻ വെനസ്വേല ദേശീയ ടീം അംഗമാണ്. 2014 ൽ റഷ്യൻ ക്ലബ്ബായ സെയ്ന്റ് പീറ്റേഴ്‌സ് ബെർഗിൽ നിന്നാണ് താരം പ്രീമിയർ ലീഗിൽ എത്തുന്നത്. 2018-2019 സീസണിൽ താരം ലോണിൽ ന്യൂ കാസിലിനായി കളിച്ചു. മലാഗ, റൂബിൻ കസാൻ, ലാസ് പാൽമാസ് ടീമുകൾക്ക് വേണ്ടിയും താരം ബൂട്ട് കെട്ടിയിട്ടുണ്ട്. വെസ്റ്റ് ബ്രോമിനായി 28 ഗോളുകൾ നേടിയിട്ടുണ്ട്.

Advertisement