മുൻ ഇംഗ്ലണ്ട് ദേശീയ താരം പീറ്റർ ക്രൗച് ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 13 ക്ലബ്ബ്ൾക്ക് വേണ്ടി കളിച്ച താരം 38 ആം വയസിലാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. സ്ട്രൈക്കർ ആയ താരം 2005 മുതൽ 2010 വരെ ഇംഗ്ലണ്ട് ദേശീയ ടീമിൽ അംഗമായിരുന്നു.
1998 ൽ ടോട്ടൻഹാമിലൂടെയാണ് താരം കരിയർ ആരംഭിക്കുന്നത്. പിന്നീട് ക്യൂ പി ആർ, പോർട്സ്മൗത്, ആസ്റ്റൺ വില്ല, നോർവിച്, സൗത്താംപ്ടൻ ക്ലബ്ബ്ൾക്ക് വേണ്ടിയും കളിച്ച താരം 2005 മുതൽ 2008 വരെ ലിവർപൂളിന് വേണ്ടി ബൂട്ട് കെട്ടി. 2009 മുതൽ 2011 വരെ ടോട്ടൻഹാമിൽ കളിച്ച താരം പിന്നീട് 2019 വരെ സ്റ്റോക്ക് സിറ്റിയിൽ കളിച്ചു. 2019 ജനുവരിയിൽ ബേൺലിയിൽ ചേർന്നെങ്കിലും അവർക്കായി ഗോളൊന്നും നേടാനായില്ല.
108 പ്രീമിയർ ലീഗ് ഗോളുകൾ നേടിയ താരം ഇംഗ്ലണ്ടിനായി 22 രാജ്യാന്തര ഗോളുകളും നേടിയിട്ടുണ്ട്.