അണ്ടർ 17 ലോകകപ്പ് ഗ്രൂപ്പുകളായി

- Advertisement -

ഈ ഒക്ടോബറിൽ ബ്രസീലിൽ വെച്ച് നടക്കുന്ന അണ്ടർ 17 ലോകകപ്പിനായുള്ള ഗ്രൂപ്പുകൾ പ്രഖ്യാപിച്ചു. 24 ടീമുകളാണ് ലോകകപ്പിൽ പങ്കെടുക്കുന്നത്. ആറു ഗ്രൂപ്പുകളിലായി ടീമുകൾ പോരാടും. ഒക്ടോബർ 26ന് ബ്രസീലും കാനഡയും തമ്മിലുള്ള മത്സരത്തോടെയാകും ടൂർണമെന്റിന് തുടക്കമാവുക. കഴിഞ്ഞ തവണ ഇന്ത്യയിൽ വെച്ചായിരുന്നു അണ്ടർ 17 ലോകകപ്പ് നടന്നത്. അന്ന് ഇംഗ്ലണ്ട് ആയിരുന്നു ചാമ്പ്യന്മാർ. ഇത്തവണ ഇംഗ്ലണ്ട് ടൂർണമെന്റിന് യോഗ്യത നേടിയിട്ടില്ല.

ഗ്രൂപ്പുകൾ;

ഗ്രൂപ്പ് എ; ബ്രസീൽ, കാനഡ, ന്യൂസിലൻഡ്, അംഗോള

ഗ്രൂപ്പ് ബി; നൈജീരിയ, ഹംഗറി, ഇക്വഡോർ, ഓസ്ട്രേലിയ

ഗ്രൂപ്പ് സി; കൊറിയ, ഹെയ്തി, ഫ്രാൻസ്, ചിലി

ഗ്രൂപ്പ് ഡി; യു എസ് എ, സെനഗൽ, ജപ്പാൻ, നെതർലന്റ്സ്

ഗ്രൂപ്പ് ഇ; സ്പെയിൻ, അർജന്റീന, താജികിസ്താൻ, കാമറൂൺ

ഗ്രൂപ്പ് എഫ്; സോളമൻ ഐലൻഡ്‌, ഇറ്റലി, പരാഗെ, മെക്സിക്കോ

Advertisement