മക്ഗ്രാത്തിനെ മറികടന്ന് ഒരു ലോകകപ്പില്‍ ഏറ്റവും അധികം വിക്കറ്റ് നേടിയ താരമായി മിച്ചല്‍ സ്റ്റാര്‍ക്ക്

Sports Correspondent

ലോകകപ്പിന്റെ ഒരു പതിപ്പില്‍ ഏറ്റവും അധികം വിക്കറ്റ് നേടുന്ന താരമെന്ന ബഹുമതി സ്വന്തമാക്കി മിച്ചല്‍ സ്റ്റാര്‍ക്ക്. മക്ഗ്രാത്തിന്റെ റെക്കോര്‍ഡായ 26 വിക്കറ്റുകളാണ് സ്റ്റാര്‍ക്ക് ഇന്നത്തെ പ്രകടനത്തോടെ മറികടന്നത്. ഇംഗ്ലണ്ട് ഓപ്പണര്‍ ജോണി ബൈര്‍സ്റ്റോയെ പുറത്താക്കിയാണ് സ്റ്റാര്‍ക്കിന്റെ നേട്ടം.

ഇംഗ്ലണ്ട് ഓപ്പണര്‍മാര്‍ 17.2 ഓവറില്‍ 124 റണ്‍സ് നേടി മുന്നേറുന്നതിനിടെയാണ് 34 റണ്‍സ് നേടിയ ബൈര്‍സ്റ്റോയെ സ്റ്റാര്‍ക്ക് വിക്കറ്റിന് മുന്നില്‍ കുടുക്കിയത്.