ബെംഗളൂരുവിന്റെ സെന്റർബാക്ക് ആൽബർട്ടേ സെറാൻ ക്ലബിൽ തന്നെ തുടരും. ക്ലബുമായി താരം ഒരു വർഷത്തെ പുതിയ കരാർ ഒപ്പുവെച്ചു. കഴിഞ്ഞ സീസണിൽ ബെംഗളൂരു എഫ് സിയിൽ എത്തിയ സെറാൻ ക്ലബിന്റെ ആദ്യ ഐ എസ് എൽ കിരീടത്തിൽ പ്രധാന പങ്കുവഹിച്ചിരുന്നു. സെന്റർ ബാക്കിൽ സെറാന്റെ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റുകയും ചെയ്തിരുന്നു.
സ്പാനിഷ് സ്വദേശിയായ സെറാൻ മുമ്പ് വലിയ ക്ലബുകൾക്കൊക്കെ കളിച്ചിട്ടുള്ള താരമാണ്. സ്വാൻസി സിറ്റി, എസ്പാനിയോൾ എന്നീ ടീമുകൾക്കായി സെറാൻ കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ഐ എസ് എല്ലിൽ മാത്രം 17 മത്സരങ്ങളിൽ സെറാൻ കളിച്ചിരുന്നു. ഈ സീസണിലും മികച്ച പ്രകടനം ആവർത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് താരം പുതിയ കരാർ ഒപ്പുവെച്ചത്.