എറിക് പീറ്റേഴ്സ് ഇനി ബേർൺലിയിൽ

Newsroom

ഡച്ച് ഇന്റർ നാഷണലായ ഡിഫൻഡർ എറിക് പീറ്റേഴ്സിനെ പ്രീമിയർ കീഗ് ക്ലബായ ബേർൺലി സ്വന്തമാക്കി. സ്റ്റോക്ക് സിറ്റിയിൽ നിന്നാണ് 30കാരനായ ഡിഫൻഡറെ ബേർൺലി സ്വന്തമാക്കിയത്. രണ്ട് വർഷത്തെ കരാറാണ് ബേൺലിയും താരവും തമ്മിൽ ഒപ്പുവെച്ചത്. ലെഫ്റ്റ് ബാക്കായ പീറ്റേഴ്സ് അവസാന ആറു സീസണായി സ്റ്റോക്ക് സിറ്റിയിൽ ആയിരുന്നു കളിച്ചത്.

200ൽ അധികം മത്സരങ്ങൾ സ്റ്റോക്ക് സിറ്റിക്കു വേണ്ടി പീറ്റേഴ്സ് കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസൺ രണ്ടാം പകുതിയിൽ ലോൺ അടിസ്ഥാനത്തിൽ ഫ്രഞ്ച് ക്ലബായ അമിയെൻസിലായിരുന്നു പീറ്റേഴ്സ് കളിച്ചിരുന്നത്. മുമ്പ് പി എസ് വി ഐന്തോവനിലും പീറ്റേഴ്സ് കളിച്ചിട്ടുണ്ട്.