സച്ചിൻ തെൻഡുൽക്കറുടെ റെക്കോഡ് തിരുത്തി ചരിത്രമെഴുതി അഫ്ഗാൻ യുവതാരം

Jyotish

മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെൻഡുൽക്കറുടെ 27 വർഷം പഴക്കമുള്ള റെക്കോർഡ് മറികടന്ന് അഫ്ഗാൻ യുവതാരം. ലോകകപ്പിൽ ഒരു പതിനെട്ട്കാരൻ നേടുന്ന ഏറ്റവും ഉയർന്ന സ്കോർ എന്ന‌ നേട്ടമാണ് അഫ്ഗാന്റെ ഇക്രം അലി ഗിൽ സ്വന്തമാക്കിയത്.

1992ൽ സച്ചിൻ നേടിയ 84 റൺസെന്ന റെക്കോർഡാണ് സങ്കക്കാരയുടെ ആരാധകനായ ഇക്രം 86 റൺസ് എടുത്ത് പഴങ്കഥയാക്കിയത്. 93 പന്തുകളിലാണ് സച്ചിന്റെ ഐതിഹാസികമായ റെക്കോർഡ് അഫ്ഗാൻ താരം സ്വന്തം പേരിലാക്കിയത്. ക്രിസ് ഗെയ്ലാണ് യുവതാരത്തിന്റെ വിക്കറ്റ് നേടിയത്