ആഴ്സണലിന്റെ കൊളംബിയൻ ഗോൾകീപ്പർ ഓസ്പിന നാപോളിയിൽ. കഴിഞ്ഞ സീസണിൽ നാപോളിയിൽ ലോണിൽ കളിച്ച ഓസ്പിനയുടെ കരാർ പെർമനന്റ് ആക്കുകയായിരുന്നു ഇറ്റാലിയൻ ടീം. 3.5 മില്ല്യൺ യൂറോ നൽകിയാണ് നാപോളി 30 കാരനായ കൊളംബിയൻ താരത്തെ ടീമിൽ എത്തിച്ചത്.
നാപോളിയിലെ ആദ്യ സീസണിൽ 24 മത്സരങ്ങളിൽ ഗോൾവലകാത്തു ഓസ്പിന. നാല് വർഷത്തോളം ആഴ്‌സണലിൽ കളിച്ചതിനു ശേഷമാണു ഓസ്പിന സീരി എയിൽ എത്തുന്നത്. 2014ലാണ് താരം നീസിൽ നിന്ന് ആഴ്‌സണലിൽ എത്തുന്നത്. ആഴ്‌സണലിന് വേണ്ടി 70 മത്സരങ്ങൾ കളിച്ച ഓസ്പിന പലപ്പോഴും ടീമിലെ ഒന്നാം നമ്പർ ഗോൾ കീപ്പർ ആയിരുന്നില്ല. ഉനയ് എംറി വന്നതിനു ശേഷം ബയേൺ ലെവർകൂസനിൽ നിന്ന് ലെനോയെ ആഴ്‌സണൽ സ്വന്തമാക്കിയതയോടെ ഓസ്പിന ടീമിലെ മൂന്നാമത്തെ ഗോൾ കീപ്പറായിരുന്നു.