സ്പാനിഷ് മധ്യനിരതാരത്തെ റാഞ്ചാൻ ജർമ്മൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക്. ലാ ലീഗ ക്ലബ്ബായ എസ്പാന്യോളിന്റെ മധ്യനിര താരം റോകയ്ക്ക് വേണ്ടിയാണ് ബയേൺ ശ്രമിക്കുന്നത്. റോഡ്രിയെ മാഞ്ചെസ്റ്റർ സിറ്റി സ്വന്തമാക്കിയതിന് പിന്നാലെയാണ് ബയേൺ സ്പാനിഷ് താരത്തിലേക്ക് ശ്രദ്ധ തിരിച്ചത്.
22 കാരനായ സ്പാനിഷ് താരത്തെ ബയേൺ പരിശീലകൻ നിക്കോ കോവാചിന്റെ നിർബന്ധ പ്രകാരമാണ് ബയേൺ നോട്ടമിട്ടത്. തിയാഗോ അൽകാൻട്ര, ഹാവി മാർട്ടിനെസ്സ്, ടൊളീസോ എന്നിവരടക്കമുള്ള ബയേണിന്റെ മധ്യനിര ശക്തമാക്കാനാണ് ബയേണിന്റെ ശ്രമം. എസ്പാന്യോളിലൂടെയാണ് റോക കരിയർ ആരംഭിക്കുന്നത്. സ്പാനിഷ് യൂത്ത് ടീമുകൾക്ക് വേണ്ടി കളിച്ച റോക കറ്റലോണിയക്ക് വേണ്ടി കളിച്ചിട്ടുണ്ട്.