റിയൽ കാശ്മീരിന്റെ യുവ മിഡ്ഫീൽഡർ സുർചന്ദ്ര സിംഗിനെ ഐ എസ് എൽ ക്ലബായ മുംബൈ സിറ്റി സ്വന്തമാക്കി. 25കാരനായ സുർചന്ദ്ര കഴിഞ്ഞ സീസണിൽ ഗംഭീര പ്രകടനമായിരുന്നു റിയൽ കാശ്മീർ ജേഴ്സിയിൽ കാഴ്ച വെച്ചത്. കഴിഞ്ഞ ഐലീഗിൽ 16 മത്സരങ്ങൾ കളിച്ച സുർചന്ദ്ര മൂന്നു ഗോളുകളും മൂന്ന് അസിസ്റ്റും സ്വന്തമാക്കിയിരുന്നു.
മുമ്പ് മോഹൻ ബഗാൻ, ചർച്ചിൽ ബ്രദെഴ്സ്, റിയൽ കാശ്മീർ, ഡി എസ് കെ ശിവജിയൻസ് എന്നീ ക്ലബുകൾക്കായും സുർചന്ദ്ര കളിച്ചിട്ടുണ്ട്.













