മാഞ്ചസ്റ്റർ സിറ്റിയുടെ സനേയെ സ്വന്തമാക്കാൻ ബയേൺ മ്യൂണിക്ക്

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ജർമ്മൻ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് മാഞ്ചസ്റ്റർ സിറ്റിയുടെ ജർമ്മൻ താരം ലെറോയ് സാനെക്കായി രംഗത്ത്. ബയേൺ പ്രസിഡണ്ട് ഹോനെസാണ് ജർമ്മൻ ചാമ്പ്യന്മാർ ജൻമം യുവതാരത്തിനായി ശ്രമിക്കുന്ന കാര്യം വെളിപ്പെടുത്തിയത്. 80 മില്യൺ യൂറോയോളം സനേക്കായി ബയേൺ മുടക്കുമെന്നാണ്‌ ഉറത്ത് വരുന്ന വിവരങ്ങൾ. ബയേണിന്റെ ലെജെന്ററി വിങ്ങർമാരായ റോബനും റിബറിയും ക്ലബ്ബ് വിട്ടതിനു പിന്നാലെയാണ് ഈ ജർമ്മൻ താരത്തിനായി ശ്രമം തുടങ്ങിയത്.

മാഞ്ചെസ്റ്റെർ സിറ്റിക്കൊപ്പം ഡൊമെസ്റ്റിക്ക് ട്രെബിൾ നേടിയ സനേ ഈ സീസണിൽ 47 മത്സരങ്ങളിൽ കളിച്ചു. സനേ ടീമിന്റെ അവിഭാജ്യ ഘടകമാണെന്നാണ് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളയുടെ അഭിപ്രായം. സനേയെ വിട്ട് നല്കാൻ മാഞ്ചസ്റ്റർ സിറ്റി തയ്യാറാകുമോ എന്നാണ് ബയേൺ ആരാധകർ ഉറ്റു നോക്കുന്നത്. ബുണ്ടസ് ലീഗയിൽ ഷാൽകെയ്ക്ക് വേണ്ടി സനേ ബൂട്ടണിഞ്ഞിട്ടുണ്ട്.