ലാലിഗ ക്ലബായ അത്ലറ്റിക്കോ മാഡ്രിഡ് അടുത്ത സീസണായുള്ള ജേഴ്സി പുറത്തിറക്കി. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡ് ആയ നൈക് ആണ് അത്ലറ്റിക്കോയുടെ കിറ്റ് ഒരുക്കുന്നത്. ഹോം കിറ്റാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. സ്ഥിരം നിറമായ ചുവപ്പും വെള്ളയും തന്നെയാണ് അത്ലറ്റിക്കോയുടെ ഹോം ജേഴ്സി ഡിസൈനിൽ ഉള്ളത്. കാര്യമായ മാറ്റങ്ങൾ ഇല്ലാതെ ആണ് ലുതിയ ജേഴ്സി ഡിസൈൻ ചെയ്തിരിക്കുന്നത്. നൈകിന്റെ ഓൺലൈൻ സ്റ്റോറുകളിൽ കിറ്റ് ലഭ്യമാണ്. ഗോഡിൻ, ഗ്രീസ്മെൻ എന്നിവർ ടീം വിട്ടതോടെ വലിയ പ്രതിസന്ധിയിലാണ് അത്ലറ്റിക്കോ മാഡ്രിഡ് ഇപ്പോൾ ഉള്ളത്.
Download the Fanport app now!