22ആമത് അണ്ടർ 20 ഫുട്ബോൾ ലോകകപ്പിന് നാളെ പോളണ്ടിൽ കിക്കോഫാകും. ആദ്യമായാണ് പോളണ്ട് ഒരു ഫിഫാ ടൂർണമെന്റിന് ആതിഥ്യം വഹിക്കുന്നത്. ആറു ഗ്രൂപ്പുകളികായി 24 ടീമുകളാണ് ഇത്തവണ ലോകകപ്പിനായി എത്തിയിട്ടുള്ളത്. നിലവിലെ അണ്ടർ 20 ലോകകപ്പ് ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ഇത്തവണ ലോകകപ്പിനില്ല. പ്ലേ ഓഫിൽ പരാജയപ്പെട്ടതു കൊണ്ട് ഇംഗ്ലണ്ടിന് ലോകകപ്പ് യോഗ്യത ലഭിച്ചിരുന്നില്ല.
ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ നാളെ തഹ്തി സെനഗലിനെ നേരിടും. ടൂർണമെന്റ് തത്സമയം സോണി നെറ്റ്വർക്ക് വഴി ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് കാണാം.
ഗ്രൂപ്പ് എ;
പോളണ്ട്, കൊളംബിയ, തഹ്തി, സെനഗൽ
ഗ്രൂപ്പ് ബി;
മെക്സിക്കോ, ഇറ്റലി, ജപ്പാൻ, ഇക്വഡോർ
ഗ്രൂപ്പ് സി;
ഹോണ്ടുറാസ്, ന്യൂസിലൻഡ്, ഉറുഗ്വേ, നോർവേ
ഗ്രൂപ്പ് ഡി;
ഖത്തർ, നൈജീരിയ, ഉക്രൈൻ, അമേരിക്ക
ഗ്രൂപ്പ് ഇ;
പനാമ, മാലി, ഫ്രാൻസ്, സൗദി അറേബ്യ
ഗ്രൂപ്പ് എഫ്;
പോർച്ചുഗൽ, അർജന്റീന, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക