പെരുമാറ്റചട്ട ലംഘനം ബൈര്‍സ്റ്റോയ്ക്കെതിരെ നടപടി

Sports Correspondent

ഇംഗ്ലണ്ട് ഓപ്പണര്‍ ജോണി ബൈര്‍സ്റ്റോയ്ക്കതിരെ ഐസിസി പെരുമാറ്റചട്ട ലംഘനത്തിനെത്തുടര്‍ന്ന് നടപടി. മൂന്നാം ഏകദിനത്തില്‍ താരം പുറത്തായപ്പോള്‍ സ്റ്റംപുകള്‍ തകര്‍ത്തതിനാണ് നടപടി. ഐസിസിയുടെ ആര്‍ട്ടിക്കില്‍ 2.2 ന്റെ ലംഘനമാണ് താരത്തിനെതിരെ ചുമത്തിയിരിക്കുന്നത്. മത്സരത്തിന്റെ 29ാം ഓവറിലാണ് സംഭവം. താരം പുറത്തായി മടങ്ങുമ്പോള്‍ ബാറ്റ് കൊണ്ട് സ്റ്റംപുകളെ തട്ടിയിടുകയായിരുന്നു.

ശിക്ഷയെന്ന നിലയില്‍ താരത്തിനെതിരെ ഒരു ഡീമെറിറ്റ് പോയിന്റും ചുമത്തിയിട്ടുണ്ട്. 2016ല്‍ പുതുക്കിയ കോഡുകള്‍ നിലവില്‍ വന്ന ശേഷം താരം നേടുന്ന ആദ്യത്തെ ശിക്ഷ നടപടിയാണ് ഇത്.