സെക്കൻഡ് ഡിവിഷൻ, വീണ്ടും ഓസോണിനെ തോല്പ്പിച്ച് ചിംഗ വെംഗ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

സെക്കൻഡ് ഡിവിഷൻ ഐലീഗിന്റെ ഫൈനൽ റൗണ്ടിൽ ഓസോണിന് വീണ്ടും തോൽവി. ഇന്ന് നടന്ന മത്സരത്തിൽ ചിംഗ വെംഗ് ആണ് ഓസോണിനെ തോൽപ്പിച്ചത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ചിംഗ വെംഗ് ജയിച്ചത്. കളിയുടെ രണ്ടാം പകുതിയിൽ മസ്ദംഗ്ലിയാന ആണ് ചിംഗയുടെ വിജയ ഗോൾ നേടിയത്. ഓസോണിനെ ഫൈനൽ റൗണ്ടിൽ ഇതിനു മുമ്പ് നേരിട്ടപ്പോഴും സമാന സ്കോറിന് ചിംഗ വെഗ് തോൽപ്പിച്ചിരുന്നു. ചിംഗ വെംഗിന്റെ രണ്ടാം ജയം മാത്രമാണിത്. നാലു മത്സരങ്ങളിൽ നിന്ന് ഏഴു പോയന്റുമായി രണ്ടാം സ്ഥാനത്താണ് ചിംഗ വെഗ് ഇപ്പോൾ. 12 പോയന്റുമായി ട്രാവു തന്നെയാണ് മുന്നിൽ.