2018 ജനുവരിയില്‍ ഇന്ത്യയ്ക്കായി അവസാന മത്സരം കളിച്ച വൃദ്ധിമന്‍ സാഹ വീണ്ടും ഇന്ത്യ എ ടീമില്‍ ഇടം പിടിച്ച് ക്രിക്കറ്റിലേക്ക് തിരികെ എത്തുന്നു. ഇന്ത്യ എ ടീമിന്റെ വിന്‍ഡീസ് ടൂറിനുള്ള ടീമിലാണ് താരത്തിനു ഇടം ലഭിച്ചിരിക്കുന്നത്. മൂന്ന് ചതുര്‍ദിന മത്സരങ്ങള്‍ക്കുള്ള ടീമിലാണ് സാഹയ്ക്ക് ഇടം ലഭിച്ചിരിക്കുന്നത്. അതേ സമയം ഋഷഭ് പന്ത് അഞ്ച് ഏകദിനങ്ങള്‍ക്കുള്ള ടീമില്‍ ഇടം പിടിച്ചു.
ഇന്ത്യ ലോകകപ്പിനു ശേഷം വിന്‍ഡീസ് ടെസ്റ്റ് പരമ്പര കളിയ്ക്കുന്നുണ്ടെന്നത് പരിഗണിച്ച് മൂന്നാമത്തെ മത്സരത്തില്‍ പൃഥ്വി ഷായെയും മയാംഗ് അഗര്‍വാളിനെയും ഇന്ത്യ എ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മനീഷ് പാണ്ടേ ഏകദിനങ്ങളില്‍ ഇന്ത്യ എ ടീമിനെയും ശ്രേയസ്സ് അയ്യര്‍ ചതുര്‍ദിന മത്സരങ്ങളില്‍ ടീമിനെയും നയിക്കും. ജൂലൈ 11നാണ് പര്യടനം ആരംഭിയ്ക്കുന്നത്.
ഇന്ത്യ എ ഏകദിന ടീം: മനീഷ് പാണ്ടേ, പൃഥ്വി ഷാ, മയാംഗ് അഗര്‍വാല്‍, ശുഭ്മന്‍ ഗില്‍, ശ്രേയസ്സ് അയ്യര്‍, ഹനുമ വിഹാരി, ഋഷഭ് പന്ത്, രാഹുല്‍ ചഹാര്‍, വാഷിംഗ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍, ക്രുണാല്‍ പാണ്ഡ്യ, ദീപക് ചഹാര്‍, നവ്ദീപ് സൈനി, ഖലീല്‍ അഹമ്മദ്, അവേശ് ഖാന്
ഇന്ത്യ എ ചതുര്‍ദിന ടീം(ആദ്യ രണ്ട് മത്സരങ്ങള്‍): ശ്രേയസ്സ് അയ്യര്‍, പ്രിയാംഗ് പഞ്ചല്‍, അഭിമന്യൂ ഈശ്വരന്, ശുഭ്മന്‍ ഗില്‍, ഹനുമ വിഹാരി, ശിവം ഡുബേ, വൃദ്ധിമന്‍ സാഹ, കെഎസ് ഭരത്, കൃഷ്ണപ്പ ഗൗതം, ഷഹ്ബാസ് നദീം, മയാംഗ് മാര്‍ക്കണ്ടേ, നവ്ദീപ് സൈനി, മുഹമ്മദ് സിറാജ്, ശര്‍ദ്ധുല്‍ താക്കൂര്‍, അവേശ് ഖാന്
ഇന്ത്യ എ ചതുര്‍ദിന ടീം(മൂന്നാം മത്സരം): ശ്രേയസ്സ് അയ്യര്‍, പൃഥ്വി ഷാ, മയാംഗ് അഗര്‍വാല്‍, ശുഭ്മന്‍ ഗില്‍, ഹനുമ വിഹാരി, ശിവം ഡുബേ, വൃദ്ധിമന്‍ സാഹ, കെഎസ് ഭരത്, കൃഷ്ണപ്പ ഗൗതം, ഷഹ്ബാസ് നദീം, മയാംഗ് മാര്‍ക്കണ്ടേ, നവ്ദീപ് സൈനി, മുഹമ്മദ് സിറാജ്, ശര്‍ദ്ധുല്‍ താക്കൂര്‍, അവേശ് ഖാന്