ഇറ്റാലിയൻ ടീമായ പലെർമോ മൂന്നാം ഡിവിഷനിലേക്ക് തരം താഴ്ത്തപ്പെട്ടു. ഇപ്പോൾ ഇറ്റാലിയൻ രണ്ടാം ഡിവിഷനായ സീരി ബിയിലാണ് പലെർമോ കളിക്കുന്നത്. ഒന്നാം ഡിവിഷനിലേക്കുള്ള പ്ലേ ഓഫിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് FIGC’s ഫെഡറൽ നാഷണൽ കോർട്ട് ഇത്തരമൊരു വിധി പ്രഖ്യാപിക്കുന്നത്. മൂന്നാം സ്ഥാനക്കാരായി ഫിനിഷ് ചെയ്തതിനെ തുടർന്നാണ് പലെർമോയ്ക്ക് പ്ലേ ഓഫിൽ അവസരം ലഭിച്ചത്.
എന്നാൽ കള്ളപ്പണം വെളുപ്പിക്കൽ അടക്കമുള്ള ആരോപണങ്ങൾ മുൻ ക്ലബ്ബ് ഉടമയായ മൗറിസിയോ സംപ്രീണിക്കെതിരെ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഷെൽ കമ്പനികൾ ഉപയോഗിച്ച് പലെർമോ ബ്രാൻഡ് വിറ്റ് കോടികളാണ് മുൻ ഉടമ കൈക്കലാക്കിയത്. രണ്ടാം ഡിവിഷനിൽ ക്ലബ്ബുകളുടെ സാമ്പത്തിക തിരിമറി തുടർക്കഥയാണ്. കഴിഞ്ഞ സീസൺ ആരംഭിച്ചത് തന്നെ സെപ്റ്റംബറിലായിരുന്നു. വിധിക്കെതിരെ അപ്പീൽ പോകുമെന്ന് പലെർമോ അധികൃതർ അറിയിച്ചു.