ഹോലെബസിന്റെ വിലക്ക് നീക്കി, മാഞ്ചസ്റ്റർ സിറ്റിക്കെതിരെ കളിക്കും

- Advertisement -

വെസ്റ്റ്ഹാമിനെതിരെയുള്ള മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട ഹോസെ ഹോലെബസിന്റെ വിലക്ക് നീക്കി ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ. ഇതോടെ അടുത്ത ദിവസം നടക്കുന്ന മാഞ്ചസ്റ്റർ സിറ്റിക്കെതിരായ എഫ്.എ കപ്പ് ഫൈനൽ മത്സരത്തിൽ താരത്തിന് കളിക്കാം. വെസ്റ്റ് ഹാം താരം മൈക്കിൾ അന്റോണിയോയെ ഫൗൾ ചെയ്തതിനാണ് റഫറി മത്സരത്തിൽ ഹോലെബസിന് ചുവപ്പ് കാർഡ് നൽകിയത്.

ഇതിനെതിരെ വാട്ഫോർഡ് നൽകിയ പരാതി സ്വീകരിച്ചാണ് ഫുട്ബോൾ അസോസിയേഷൻ ചുവപ്പ് കാർഡ് മൂലം കിട്ടിയ വിലക്ക് പിൻവലിച്ചത്. 1984ന് ശേഷം ഒരു ഫൈനലിന് യോഗ്യത നേടിയ വാട്ഫോർഡിന് മാഞ്ചസ്റ്റർ സിറ്റിക്കെതിരെയുള്ള മത്സരത്തിൽ താരം തിരിച്ചെത്തുന്നത് പ്രതീക്ഷ നൽകുന്നതാണ്. ഇംഗ്ലീഷ് ഡൊമസ്റ്റിക് ട്രെബിൾ തേടി ഇറങ്ങുന്ന മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗിൽ ഈ സീസണിൽ നടന്ന രണ്ടു മത്സരങ്ങളിലും വാട്ഫോർഡിനെ തോൽപിച്ചിരുന്നു.

Advertisement