“വംശീയാധിക്ഷേപത്തെ നേരിടേണ്ടത് കളം വിട്ട് കൊണ്ടല്ല” – സ്റ്റെർലിങ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഫുട്ബോൾ മൈതാനത്ത് വർധിച്ചു വരുന്ന വംശീയാധിക്ഷേപങ്ങൾ നേരിടേണ്ടത് കളം വിട്ടു കൊണ്ടല്ല എന്ന് മാഞ്ചസ്റ്റർ സിറ്റി താരം സ്റ്റേർലിംഗ്. അങ്ങനെ ചെയ്താൽ അത് വംശീയത മനസ്സിൽ വെക്കുന്നവരുടെ വിജയമായി മാറും എന്നും സ്റ്റെർലിംഗ് പറയുന്നു. നേരത്തെ ടോട്ടൻഹാം താരം റോസ് താൻ ഫുട്ബോൾ കരിയർ അവസാനിച്ചിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു എന്ന് പറഞ്ഞിരുന്നു. യുവന്റസ് താരം മാറ്റ്യുഡി ഇനു അധിക്ഷേപം ഉണ്ടായാൽ കളം വിടും എന്നും പറഞ്ഞിരുന്നു.

എന്നാൽ അതല്ല ചെയ്യേണ്ടത് എന്നും മറിച്ച് കളിച്ച് ഗോളടിക്കുകയും വിജയിക്കുകയും ആണ് ചെയ്യേണ്ടത് എന്ന് സ്റ്റെർലിങ് പറയുന്നു. അങ്ങനെ ചെയ്താൽ മാത്രമെ വംശീയാധിക്ഷേപം നടത്തുന്നവർ പരാജയപ്പെടുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു‌. വംശീയത ശരിയല്ല എന്നും എല്ലാവരും തുല്യരാണെന്നും സ്റ്റെർലിംഗ് പറഞ്ഞു. തന്റെ ശരീരം കറുത്തതാണ് എന്നതിൽ തനിക്ക് അഭിമാനമുണ്ടെന്നും നിറത്തിൽ കാര്യമില്ല എന്നും സ്റ്റെർലിംഗ് പറഞ്ഞു.