“ട്രാൻസ്ഫർ വിലക്ക് ഒന്നും ചെൽസിക്ക് പ്രശ്നമല്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഫിഫ ട്രാൻസഫ്ർ വിലക്ക് നൽകിയാലും തങ്ങൾക്ക് യാതൊരു പ്രശ്നവുമില്ലാ എന്ന് ചെൽസി പരിശീലകൻ സാരി. ട്രാൻസഫ്ർ നിയമങ്ങൾ ലംഘിച്ചതിനാൽ രണ്ട് ട്രാൻസ്ഫർ വിൻഡോകളിൽ ചെൽസിക്ക് വിലക്ക് വരാൻ പോകുന്നതിന് മുന്നേയാണ് സാരിയുടെ പ്രതികരണം. ട്രാൻസ്ഫർ വിലക്കുകൾ പ്രശ്നമല്ല_ ചെൽസിക്ക് ഒരുപാട് നല്ല യുവതാരങ്ങൾ ടീമിൽ ഉണ്ട്. അവർ മതിയാകും കളിക്കാൻ എന്ന് സാരി പറഞ്ഞു.

യുവതാരങ്ങൾ വളർന്നു വരികയാണെന്നും സാരി പറഞ്ഞു. യുവതാരങ്ങൾക്ക് അവസരം കൊടുക്കാത്തതിൽ സാരി വിമർശനം നേരിട്ടു കൊണ്ടിരിക്കെയാണ് സാരി ഈ വാക്കുകൾ പറയുന്നത്. നിരവധി ചെൽസി യുവതാരങ്ങൾ ഇപ്പോൾ ലോണടിസ്ഥാനത്തിൽ പല ക്ലബുകളിൽ കളിക്കുന്നുണ്ട്. ആ താരങ്ങൾക്കും ചെൽസിയെ ട്രാൻസ്ഫർ വിലക്കിൽ സഹായിക്കാൻ കഴിയുമെന്ന് ടീം കരുതുന്നു.

ട്രാൻസ്ഫർ വിലക്ക് നേരിടുകയാണെങ്കിൽ അടുത്ത സീസണിൽ പുതിയ ഒരു താരത്തെ പോലും സ്വന്തമാക്കാൻ ചെൽസിക്ക് ആവില്ല.