ഹീറോ സൂപ്പർ കപ്പിൽ നിന്നും ഐ ലീഗ് ക്ലബായ നെരോക എഫ്‌സി പിന്മാറി. ഹീറോ സൂപ്പർ കപ്പിൽ നിന്നും വിട്ടു നിൽക്കുന്ന ഐ ലീഗ് ക്ലബ്ബുകൾക്ക് പിന്തുണ പ്രഖ്യാപിച്ചാണ് നെരോക സൂപ്പർ കപ്പിൽ നിന്നും പിന്മാറിയത്. ഏപ്രിൽ മൂന്നിന് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ക്വാർട്ടറിൽ നെരോക നേരിടാനിരിക്കെയാണ് ഈ തീരുമാനം വന്നത്.
ഐ ലീഗിനെ രണ്ടാം ലീഗ് ആക്കാനുള്ള എഐഎഫ്എഫ് എതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ഐ ലീഗ് ക്ലബ്ബുകൾ സൂപ്പർ കപ്പിൽ നിന്നും വിട്ടു നിൽക്കുന്നത്. ഗോകുലം കേരള എഫ്‌സി, മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, മിനർവ പഞ്ചാബ് എന്നി ടീമുകൾ സൂപ്പർ കപ്പിൽ നിന്നും വിട്ടു നിന്നു. ഐ ലീഗ് ചാമ്പ്യന്മാരായ ചെന്നൈ സിറ്റി എഫ്‌സി, റിയൽ കാശ്മീർ എന്നി ഐ ലീഗ് ടീമുകൾ ഹീറോ സൂപ്പർ കപ്പിൽ പങ്കെടുക്കും.