13 മിനുട്ടിനിടയിൽ ഹാട്രിക്ക്, സ്റ്റെർലിംഗിന്റെ മികവിൽ മാഞ്ചസ്റ്റർ സിറ്റി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗിൽ അടുത്ത കാലത്ത് പിറന്ന വേഗതയേറിയ ഹാട്രിക്ക് കണ്ട മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം. ഇന്നലെ വാറ്റ്ഫോർഡിനെ നേരിട്ട മാഞ്ചസ്റ്റർ സിറ്റി ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ ആണ് 13 മിനുട്ടുകൾക്ക് ഇടയിൽ സ്റ്റെർലിങ് ഹാട്രിക്ക് നേടിയത്. 46ആം മിനുട്ടിൽ ഗോൾ അടി തുടങ്ങിയ സ്റ്റെർലിംഗ് 59, 59 മിനുട്ടിലും ഗോൾ നേടി.

സ്റ്റെർലിങിന്റെ പ്രീമിയർ ലീഗിലെ രണ്ടാം ഹാട്രിക്കാണിത്‌‌. ഈ ഹാട്രിക്ക് സ്റ്റെർലിംഗിനെ സീസണിൽ 18 ഗോളുകളിൽ എത്തിച്ചു. ഡെലെഫെയു ആണ് വാറ്റ്ഫോർഡിന്റെ ആശ്വാസ ഗോൾ നേടിയത്. ഇന്നലെ നേടിയ വിജയം മാഞ്ചസ്റ്റർ സിറ്റിയെ 30 മത്സരങ്ങളിൽ നിന്ന് 74 പോയന്റിൽ എത്തിച്ചു. 70 പോയന്റുള്ള ലിവർപൂൾ ആണ് സിറ്റിക്ക് പിറകിൽ ഉള്ളത്. ലിവർപൂൾ ഇന്ന് ബേർൺലിയെ നേരിടും.