ബുണ്ടസ് ലീഗയിൽ ചരിത്രമെഴുതി റോബർട്ട് ലെവൻഡോസ്‌കി

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ബുണ്ടസ് ലീഗയിൽ ഏറ്റവുമധികം ഗോൾ നേടിയ വിദേശ താരമായി റോബർട്ട് ലെവൻഡോസ്‌കി. ജർമ്മൻ ലീഗിൽ കൂടുതൽ ഗോൾനേടിയ വിദേശ താരത്തിന്റെ റെക്കോർഡ് പെറുവിന്റെ വെറ്ററൻ സ്ട്രൈക്കർ ക്ലോഡിയോ പിസാരോയെ പിന്തള്ളിയാണ് ലെവൻഡോസ്‌കി ഈ നേട്ടം സ്വന്തം പേരിലാക്കിയത്. ബുണ്ടസ് ലീഗയിൽ 196 ഗോളുകളാണ് ലെവൻഡോസ്‌കി അടിച്ചു കൂട്ടിയത്. വോൾഫ്സ്ബർഗിനെതിരായ മത്സരത്തിൽ ഗോളടിച്ചാണ് ഈ നേട്ടം ലെവൻഡോസ്‌കി സ്വന്തം പേരിലാക്കിയത്. വെർഡർ ബ്രെമന്റെ വെറ്ററൻ സ്‌ട്രൈക്കറായ ക്ലോഡിയോ പിസാരോ 195 ഗോളുകളാണ് ബുണ്ടസ് ലീഗയിൽ അടിച്ചത്.

ബയേണിന്റെ എക്കാലത്തെയും മികച്ച ബുണ്ടസ് ലീഗ ടോപ്പ് സ്‌കോറർമാരിൽ മൂന്നാമതാണ് ലെവൻഡോസ്‌കി. ഈ നേട്ടത്തിൽ റോബർട്ട് ലെവൻഡോസ്‌കിക്ക് മുന്നിൽ ഇതിഹാസ താരം ജേഡ് മുള്ളറും ബയേൺ സിഇഒ കാൾ- ഹെയിൻസ് റമാനിഗെയും മാത്രമാണുള്ളത്. 122 ഗോളുകളാണ് ബയേണിന് വേണ്ടി ലെവൻഡോസ്‌കി നേടിയത്. ബുണ്ടസ് ലീഗയിൽ 74 ഗോളുകൾ ബൊറൂസിയ ഡോർട്മുണ്ടിന് വേണ്ടിയും അദ്ദേഹം നേടി.