ഈസ്റ്റ് ബംഗാൾ ക്യാപ്റ്റൻ ക്ലൈറ്റൻ സിൽവ ക്ലബിൽ കരാർ പുതുക്കി

Newsroom

Picsart 24 06 20 16 20 01 567
Download the Fanport app now!
Appstore Badge
Google Play Badge 1

ഈസ്റ്റ് ബംഗാൾ ക്യാപ്റ്റൻ ക്ലൈറ്റൻ സിൽവയെ നിലനിർത്താൻ ഈസ്റ്റ് ബംഗാൾ തീരുമാനിച്ചു. 2025 സീസൺ അവസാനം വരെയുള്ള കരാർ താരം ഒപ്പുവെച്ചതായി ഈസ്റ്റ് ബംഗാൾ ഇന്ന് അറിയിച്ചു. ഈ സീസണിൽ 21 മത്സരങ്ങളിൽ നിന്ന് 8 ഗോളുകൾ നേടാനും 3 അസിസ്റ്റ് സംഭാവന ചെയ്യാനും സിൽവക്കായി.

Picsart 23 03 02 16 55 18 013

മുമ്പ് ബെംഗളൂരു എഫ് സിക്കായി മികച്ച പ്രകടനങ്ങൾ നടത്തിയിരുന്ന ക്ലൈറ്റൻ സില്വ രണ്ട് സീസൺ മുമ്പാണ് ഈസ്റ്റ് ബംഗാളിൽ എത്തിയത്. ഇതിനു മുമ്പ് രണ്ട് സീസണുകളിലായി താരം ബെംഗളൂരു എഫ് സിക്ക് ഒപ്പം ഉണ്ടായിരുന്നു. ഐ എസ് എല്ലിൽ ഇതുവരെ 78 മത്സരങ്ങൾ കളിച്ച താരം 36 ഗോളുകൾ അടിക്കുകയും 11 ഗോളുകൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്. ബ്രസീലിയൻ സ്വദേശിയാണ് ക്ലൈടൻ സിൽവ.

അറ്റാക്കിൽ എവിടെയും കളിക്കാൻ കഴിവുള്ള താരമാണ് സിൽവ. 37കാരനായ താരം തായ് ലീഗിലെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ ആണ്. തായ്ലന്റിലെ മുവാങ്തോങ് യുണൈറ്റഡിലും സുഫൻബുരിയിലും ആയിരുന്നു കരിയറിന്റെ പ്രധാന ഭാഗം സിൽവ ചിലവഴിച്ചത്. ഇതു കൂടാതെ ചൈന, മെക്സിക്കോ എന്നീ രാജ്യങ്ങളിലും സിൽവ കളിച്ചിട്ടുണ്ട്. തായ്ലാന്റിൽ 100ൽ അധികം ഗോളുകൾ അടിക്കുന്ന ആദ്യ വിദേശ താരമായി സിൽവ മുമ്പ് മാറിയിരുന്നു.

Story Highlight: )East Bengal has extended the contract of Cleiton Silva