നിസ്റ്റൽ റൂയിയെ പരിശീലകനായി എത്തിക്കാൻ ബേർൺലി

Newsroom

Picsart 24 06 20 16 00 40 497
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം റൂഡ് വാൻ നിസ്റ്റൽറൂയ് ഇംഗ്ലീഷ് ക്ലബായ ബേർൺലിയുടെ പരിശീലകൻ ആവാൻ സാധ്യത. ചാമ്പ്യൻഷിപ്പിലേക്ക് റിലഗേറ്റ് ആയ ബേർൺലിയുടെ പരിശീലകൻ കൊമ്പനി രാജിവെച്ച് ബയേണിലേക്ക് പോയിരുന്നു. പുതിയ പരിശീലകനായുള്ള ബേർൺലിയുടെ അന്വേഷണം ഇപ്പോൾ നിസ്റ്റൽ റൂയിയിൽ എത്തിയിരിക്കുകയാണ്. അവസാനം പി എസ് വിയെ ആണ് നിസ്റ്റൽ റൂയ് പരിശീലിപ്പിച്ചത്.

Picsart 23 05 24 18 16 52 134

ഒരു വർഷം മുമ്പ് പി എസ് വി പരിശീലക സ്ഥാനം അദ്ദേഹം രാജിവെച്ചിരുന്നു. മികച്ച പ്രകടനം ആയിരുന്നിട്ടും ക്ലബ് മാനേജ്മെന്റുമായി ഉടക്കിയതാണ് PSV ഐന്തോവന്റെ മുഖ്യ പരിശീലകനെന്ന സ്ഥാനം നിസ്റ്റൽറൂയ് രാജിവെക്കാൻ കാരണമായത്. നെതർലൻഡ്‌സ് ക്ലബ്ബിന്റെ മുഖ്യ പരിശീലകനെന്ന നിലയിലുള്ള തന്റെ ആദ്യ സീസണിൽ, വാൻ നിസ്റ്റൽറൂയ് ഡച്ച് കപ്പും ഡച്ച് സൂപ്പർ കപ്പും നേടിയിരുന്നു.

ഒപ്പം ഡച്ച് ലീഗിൽ രണ്ടാം സ്ഥാനം നേടാനും അദ്ദേഹത്തിനായിരുന്നു. പി എസ് വിയെ 51 മത്സരങ്ങളിൽ പരിശീലിപ്പിച്ച നിസ്റ്റൽറൂയ് 33 വിജയങ്ങൾ സ്വന്തമാക്കിയിരുന്നു.