കൊവെൻട്രിക്ക് കയ്യടികൾ!! മാഞ്ചസ്റ്റർ യുണൈറ്റഡിന് എഫ് എ കപ്പ് ഫൈനൽ!!

Newsroom

Picsart 24 04 21 21 43 01 965
Download the Fanport app now!
Appstore Badge
Google Play Badge 1

എഫ് എ കപ്പിൽ നടന്ന ത്രില്ലർ പോരിന് ഒടുവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫൈനലിൽ. ഇന്ന് നടന്ന സെമിഫൈനലിൽ പെനാൾട്ടി ഷൂട്ടൗട്ട് വരെ നീണ്ടു നിന്ന മത്സരത്തിന് ഒടുവിൽ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിന്റെ വിജയം. ഒരു ഘട്ടത്തിൽ 3-0ന് മുന്നിൽ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരെ ഗംഭീര തിരിച്ചുവരവ് നടത്തി 3-3 എന്ന നിലയിലേക്ക് കളി എത്തിക്കാൻ കൊവെൻട്രി സിറ്റിക്ക് ഇന്ന് ആയി. അവിടെ നിന്നാണ് കളി എക്സ്ട്രാ ടൈമിലേക്കും ഷൂട്ടൗട്ടിലേക്കും എത്തിയത്. ഷൂട്ടൗട്ടിൽ 4-2 എന്ന സ്കോറിനായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയം.

ഇനി ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ ആകും മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടുക‌. സിറ്റി ഇന്നലെ ചെൽസിയെ പരാജയപ്പെടുത്തിയാണ് ഫൈനൽ ഉറപ്പിച്ചത്. അടുത്തമാസം ആകും ഫൈനൽ നടക്കുക.

മാഞ്ചസ്റ്റർ 24 04 21 21 43 31 025

ഇന്ന് മത്സരത്തിന്റെ 23ആം മിനിറ്റിൽ മക്ടോമിനെയിലൂടെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് എടുത്തത്. റൈറ്റ് ബാക്ക് ആയ ഡിയോഗോ ദഡാലോട്ട് നൽകിയ പാസിൽ നിന്നായിരുന്നു മക്ടീമിനെയുട്ർ ഫിനിഷ്. ആദ്യ പകുതിയുടെ അവസാനം ഒരു കോർണറിൽ നിന്ന് ഹാരി മഗ്വയർ യുണൈറ്റഡിനായി രണ്ടാം ഗോൾ നേടി.

രണ്ടാം പകുതിയിൽ 58ആം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസ് കൂടെ ഗോൾ നേടിയതോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം ഏതാണ്ട് ഉറപ്പിച്ചു എന്ന് തോന്നിപ്പിച്ചു‌. എന്നാൽ കാര്യങ്ങൾ മാറിമറിഞ്ഞു. മത്സരത്തിന്റെ എഴുപത്തിയൊന്നാം മിനുട്ടിൽ സിംസ് ഒരു ഗോൾ മടക്കി. ഇത് കളി ആവേശത്തിൽ ആക്കി.

 24 04 21 22 10 48 448

79ആം മിനുട്ടിൽ ഒരു വലിയ ഡിഫ്ലക്ഷന്റെ സഹായത്തോടെ ഒ’ഹാരയും കൊവെൻട്രിക്ക് ആയി സ്കോർ ചെയ്തു. 3-0ൽ നിന്ന് കളി 3-2 ആയി. കൊവെൻട്രി സമനിലക്കായി പൊരുതി എങ്കിലും അവർക്ക് മൂന്നാം ഗോൾ കണ്ടെത്താനായില്ല. ഒനാനയുടെ ഒരു മികച്ച സേവും ഇതിനിടയിൽ യുണൈറ്റഡിന്റെ രക്ഷയ്ക്ക് എത്തി.

93ആം മിനുട്ടിൽ വാൻ ബിസാകയുടെ ഒരു ഹാൻഡ്ബോൾ കൊവെൻട്രിക്ക് പെനാൾട്ടി നൽകി. ഹാജി റൈറ്റ് എടുത്ത കിക്ക് വലയിൽ.സ്കോർ 3-3/ കളി എക്സ്ട്രാ ടൈമിലേക്ക്‌. എക്സ്ട്രാ ടൈമിൽ ആദ്യ പകുതിയിൽ ബ്രൂണോയുടെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയത് യുണൈറ്റഡിന് നിരാശ നൽകി. എക്സ്ട്രാ ടൈമിൽ തന്നെ സിംസിന്റെ ഒരു ഷോട്ടും പോസ്റ്റിൽ തട്ടി മടങ്ങി. എക്സ്ട്രാ ടൈമിൽ നിരവധി അവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു. അവസാനം ഇഞ്ച്വറി ടൈമിന്റെ അവസാന നിമിഷത്തിൽ കൊവെൻട്രി നാലാം ഗോൾ കണ്ടെത്തി. മത്സരത്തിലെ അവസാനത്തെ കിക്ക് ആയിരുന്നു ഇത്. കൊവെൻട്രി ആഘോഷിച്ചു എങ്കിലും വാർ പരിശോധനയിൽ ഗോൾ ഓഫ്സൈഡ് ആണെന്ന് വിധി വന്നു. കളി പിന്നെ ഷൂട്ടൗട്ടിലേക്ക്.

കസെമിറോ അടിച്ച ആദ്യ കിക്ക് കൊവെൻട്രി കീപ്പർ കൊളിൻസ് സേവ് ചെയ്തു. ഹാജി റൈറ്റ് കൊവെൻട്രിക്ക് ആയി കിക്ക് ലക്ഷ്യത്തിലും എത്തിച്ചു. സ്കോർ 1-0 കൊവെൻട്രിക്ക് അഡ്വാന്റേജ്. ഡാലോട്ട് എടുത്ത യുണൈറ്റഡിന്റെ രണ്ടാം കിക്ക് വലയിൽ. വിക്ടർ ടോപ് അടിച്ച രണ്ടാം കിക്കും ലക്ഷ്യത്തി. സ്കോർ 2-1. കൊവെൻട്രി തന്നെ മുന്നിൽ. എറിക്സൺ ആണ് യുണൈറ്റഡിന്റെ അടുത്ത കിക്ക് എടുത്തത്. അതും വലയിൽ. ഒഹാര എടുത്ത് കൊവെൻട്രിയുടെ കിക്ക് ഒനാന സേവ് ചെയ്തു. സ്കോർ 2-2.

യുണൈറ്റഡ് ക്യാപ്റ്റൻ ബ്രൂണോ ആണ് യുണൈറ്റഡിനായി നാലാം കിക്ക് എടുത്തത്‌ അനായാസം പന്ത് വലയിൽ. ചാമ്പ്യൻഷിപ്പ് ക്ലബിനായി നാലാം കിക്ക് എടുത്ത ബെൻ ഷീഫിന് പിഴച്ചു. യുണൈറ്റഡ് 3-2ന് മുന്നിൽ. യുണൈറ്റഡിനായി അവസാന കിക്ക് എടുത്ത ഹൊയ്ലുണ്ട് പന്ത് വലയിൽ എത്തിച്ചതോടെ യുണൈറ്റഡ് എഫ് എ കപ്പ് ഫൈനൽ ഉറപ്പിച്ചു.