മഞ്ചസ്റ്ററിലേക്കുള്ള ട്രാൻസ്ഫർ പൂർത്തിയാക്കാനായി റയൽ മാഡ്രിഡ് താരം വരാനെ നാളെ മഞ്ചസ്റ്ററിലേക്ക് പറക്കും. സ്‌പെയിനിൽ നിന്ന് വരുന്നവർക്ക് ക്വാറന്റിൻ നിൽക്കേണ്ടതുണ്ട് എന്നത് കൊണ്ട് തന്നെ അതു കഴിഞ്ഞ് മാത്രമേ വരനെയുടെ കരാർ ഔദ്യോഗികമായി മാഞ്ചസ്റ്ററിന് പ്രഖ്യാപിക്കാൻ ആവുകയുള്ളൂ. ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം വരനെ മെഡിക്കൽ പൂർത്തിയാക്കും അതും കഴിഞ്ഞാകും പ്രഖ്യാപനം. മാഞ്ചസ്റ്റർ യുണൈറ്റഡിൽ വരാനെ നാലു വർഷത്തെ കരാർ ആകും ഒപ്പുവെക്കുക. 41മില്യൺ യൂറോ ആകും ട്രാൻസ്ഫർ തുക.
മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെയുടെ കീഴിൽ കളിക്കാൻ താത്പര്യപ്പെടുന്നു വരാനെ തുടക്കം മുതലേ മഞ്ചസ്റ്ററിലേക്ക് തന്നെ ട്രാൻസ്ഫർ വേണം എന്ന തീരുമാനത്തിൽ ആയിരുന്നു. വരാനെ ടീമിൽ എത്തിയാൽ യുണൈറ്റഡ് ഡിഫൻസ് യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച ഡിഫെൻസുകളിൽ ഒന്നാകും. ഹാരി മഗ്‌വയറും വരാനെയും തമ്മിലുള്ള സെന്റർ ബാക്ക് കൂട്ടുകെട്ടു കാണാനും ഏവരും കാത്തിരിക്കുകയാണ്. റയൽ മഡ്രിഡിന് ഒപ്പം ഒരുപാട് കിരീടങ്ങൾ നേടിയിട്ടുള്ള വരാനെയുടെ സാന്നിദ്ധ്യം ഒരുപാട് കാലമായി കിരീടങ്ങൾ ഇല്ലാതെ നിൽക്കുന്ന മഞ്ചസ്റ്ററിന് കരുത്തതാകും. ഇംഗ്ലീഷ് നന്നായി സംസാരിക്കുന്ന വരാനെക്ക് ഡ്രസിങ് റൂമിൽ വലിയ സാന്നിധ്യമാകാൻ കഴിയും എന്നും യുണൈറ്റഡ് വിശ്വസിക്കുന്നു.