അണ്ടർ 18 ഐലീഗ്, കേരളത്തിലെ മത്സരങ്ങൾ ഡിസംബർ 15 മുതൽ

- Advertisement -

ഈ സീസണിൽ അണ്ടർ 18 ഐ ലീഗിലെ കേരളത്തിലെ മത്സരങ്ങൾ ഡിസംബർ 15 മുതൽ കൊച്ചിയിൽ നടക്കും. അഞ്ചു ടീമുകളാണ് ഇത്തവണ അണ്ടർ 18 ഐലീഗിൽ കേരളത്തിൽ നിന്ന് പങ്കെടുക്കുന്നത്. അഞ്ചു ടീമുകളും റെസ്റ്റോഫ് ഓ ഇന്ത്യ ഗ്രൂപ്പ് എ എന്ന ഗ്രൂപ്പിലാണ് ഉള്ളത്. കേരള ബ്ലാസ്റ്റേഴ്സ്, ഗോകുലം കേരള എഫ് സി, സായ് തിരുവനന്തപുരം, എം എസ് പി മലപ്പുറം, എഫ് സി കേരള എന്നിവരാണ് കേരളത്തെ പ്രതിനിധീകരിക്കുന്ന ടീമുകൾ.

ഡിസംബർ 15ന് നടക്കുന്ന ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എം എസ് പി ഫുട്ബോൾ അക്കാദമിയെ നേരിടും. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാർക്ക് പ്ലേ ഓഫിന് യോഗ്യത നേടാം. കഴിഞ്ഞ തവണ കേരള ബ്ലാസ്റ്റേഴ്സ് അണ്ടർ 18 ഐ ലീഗിലെ റണ്ണേഴ്സ് അപ്പായിരുന്നു.

Fixture;

Advertisement