മുൻ സെവിയ്യ താരം ബാബ ദിവാര ഇനി മോഹൻ ബഗാനിൽ

ഈ ഐലീഗ് സീസണു വേണ്ടി പുതിയ സ്ട്രൈക്കറെ മോഹൻ ബഗാൻ സ്വന്തമാക്കി. സെനഗൽ താരം ബാബ ദിവാരയാണ് മോഹൻ ബഗാനിലേക്ക് എത്തുന്നത്. താരം ഒരു വർഷത്തെ കരാർ മോഹൻ ബഗാനുമായി ഒപ്പുവെച്ചു. ഈ ആഴ്ച തന്നെ താരം കൊൽക്കത്തയിൽ എത്തും. ലാലിഗയിലെ വൻ ക്ലബുകൾക്കായൊക്കെ കളിച്ചിട്ടുള്ള താരമാണ് ദിവാര‌.

സെവിയ്യയിലൂടെ സ്പാനിഷ് ഫുട്ബോളിൽ എത്തിയ ദിവാര പിന്നീട് ഗെറ്റഫെ, ലെവന്റെ എന്നീ സ്പാനിഷ് ക്ലബുകൾക്കായും കളിച്ചു‌. ഓസ്ട്രേലിയൻ ക്ലബായ അഡ്ലെഡ് യുണൈറ്റഡിനു വേണ്ടിയും ബാബ കളിച്ചിട്ടുണ്ട്. മുൻ സ്ട്രൈക്കർ സാല്വയ്ക്ക് പകരക്കാരനായാണ് ദിവാരയെ മോഹൻ ബഗാൻ ടീമിൽ എത്തിച്ചിരിക്കുന്നത്.

Previous article“താൻ എന്തിന് പി എസ് ജി വിടണം” – നെയ്മർ
Next articleസഞ്ജുവും റോബിനും പുറത്ത്, മികച്ച നിലയില്‍ നിന്ന് തകര്‍ന്ന് കേരളം