“താൻ എന്തിന് പി എസ് ജി വിടണം” – നെയ്മർ

പി എസ് ജി വിടുമെന്ന അഭ്യൂഹങ്ങൾ അവസാനിപ്പിച്ച് നെയ്മർ. താൻ എന്തിനാണ് പി എസ് ജി വിടേണ്ടത് എന്നാണ് നെയ്മർ മാധ്യമങ്ങളോട് ചോദിച്ചത്. തനിക്ക് പി എസ് ജിയിൽ രണ്ട് വർഷത്തെ കരാർ ഉണ്ട്. താൻ ഇവിടെ അതീവ സന്തോഷവാനാണ്. അതുകൊണ്ട് തന്നെ ക്ലബ് വിടുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ല. ബ്രസീലിയൻ താരം പറഞ്ഞു.

താൻ ഇപ്പോൾ 100 ശതമാനം പാരിസിയൻ ആണ്. ഈ ക്ലബിനു വേണ്ടി തന്റെ നൂറു ശതമാനവും നൽകാൻ തന്നെയാണ് തന്റെ തീരുമാനം. നെയ്മർ പറഞ്ഞു. താൻ ഒരിക്കലും ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ല. സന്തോഷവാൻ അല്ല എങ്കിൽ മാറ്റം ആഗ്രഹിക്കുന്നത് സാധാരണയാണ്. അതാണ് നേരത്തെ ക്ലബ് വിടാൻ ശ്രമിക്കാൻ കാരണം എന്നും നെയ്മർ പറഞ്ഞു‌

Previous articleശതകം പൂര്‍ത്തിയാക്കി സഞ്ജു, 3000 ഫസ്റ്റ് ക്ലാസ് റണ്‍സും സ്വന്തം, നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ കേരള താരം
Next articleമുൻ സെവിയ്യ താരം ബാബ ദിവാര ഇനി മോഹൻ ബഗാനിൽ