“സാഞ്ചോ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം കൂടുതൽ ഉയരങ്ങളിൽ എത്തും” – ഒലെ

Img 20210723 203418

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ സൈനിംഗ് ആയ സാഞ്ചോ ക്ലബിനൊപ്പം കൂടുതൽ ഉയരങ്ങളിലേക്ക് എത്തും എന്ന് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ. താൻ ക്ലബ്ബിലേക്ക് കൊണ്ടുവരാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള കളിക്കാരനായിരുന്നു സാഞ്ചൊ. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന തരത്തിലുള്ള അറ്റാക്കിംഗ് താരമാണ് സാഞ്ചോ. ഒലെ പറയുന്നു. 

വരും വർഷങ്ങളിൽ അദ്ദേഹം തന്റെ സ്ക്വാഡിന്റെ അവിഭാജ്യ ഘടകമായി മാറും, അദ്ദേഹത്തിന്റെ ടാലന്റ് അതിന്റെ മികവിലേക്ക് എത്തുന്നത് കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഒലെ പറഞ്ഞു.
അദ്ദേഹത്തിന്റെ ഗോളുകളും അസിസ്റ്റുകളും സാഞ്ചോയ്ക്ക് വേണ്ടി സംസാരിക്കുന്നു, സാഞ്ചോയുടെ സാന്നിദ്ധ്യം ടീമിന് വേഗതയും, സർഗ്ഗാത്മകതയും കൊണ്ടുവരും. ഒലെ പറഞ്ഞു.

ഓൾഡ് ട്രാഫോർഡ് സാഞ്ചോയെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കാൻ സഹായിക്കും എന്നും ഒലെ പറഞ്ഞു.

Previous articleമൂന്നാം ഏകദിനത്തിൽ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് ഇന്ത്യ, മൂന്ന് വീതം വിക്കറ്റുമായി പ്രവീൺ ജയവിക്രമയും അകില ധനന്‍ജയയും
Next articleഈ കെട്ട കാലത്ത് പ്രതീക്ഷയുടെ ഒളിമ്പിക് ദീപം തെളിയിക്കാൻ യോഗ്യത നയോമി ഒസാക്കക്ക് തന്നെ!