റോമയുടെ മൂന്നാം ജേഴ്സി എത്തി

സീരി എ ക്ലബായ റോമ ഈ സീസണായുള്ള മൂന്ന ജേഴ്സി പുറത്തിറക്കി. പ്രമുഖ സ്പോർട്സ് വിയർ ബ്രാൻഡ് ആയ നൈക് ആണ് റോമയുടെ കിറ്റ് ഒരുക്കുന്നത്‌. ഹോം കിറ്റും എവേ കിറ്റും നേരത്തെ നൈക് പുറത്തിറക്കിയിരുന്നു. നീല നിറത്തിൽ ആണ് റോമയുടെ മൂന്നാം കിറ്റ്. നൈകിന്റെ ഓൺലൈൻ സ്റ്റോറുകളിൽ കിറ്റ് ലഭ്യമാണ്. പുതിയ പരിശീലകനു കീഴിൽ സീരി എയിൽ പ്രതീക്ഷ നൽകുന്ന തുടക്കമാണ് റോമയ്ക്ക് ലഭിച്ചിരിക്കുന്നത്.