കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്റ്റനായിരുന്ന സമയത്ത് തനിക്ക് രോഹിത് ശർമ്മയെ ഒരുപാട് പേടിയുണ്ടായിരുന്നെന്ന് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. കെ.എൽ രാഹുലിനെയും രോഹിത് ശർമ്മയെയും പുറത്താക്കാൻ പദ്ധതികൾ തയ്യാറാക്കുമ്പോൾ ചുരുങ്ങിയത് അഞ്ച് പദ്ധതികൾ എങ്കിലും വേണമെന്നും ഗംഭീർ പറഞ്ഞു. എന്നാൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്കെതിരെയും ദക്ഷിണാഫ്രിക്കൻ വെടിക്കെട്ട് ബാറ്റ്സ്മാൻ എബി ഡിവില്ലേഴ്‌സിനെതിരെയും ബൗൾ ചെയ്യുമ്പോൾ രണ്ട് പദ്ധതികൾ മതിയെന്നും ഗംഭീർ പറഞ്ഞു.
കൂടാതെ കിങ്‌സ് ഇലവൻ പഞ്ചാബ് താരം കെ.എൽ രാഹുലിനെതിരെ പന്തെറിയുകയെന്നത് വലിയ വെല്ലുവിളിയാണെന്നും ഗംഭീർ പറഞ്ഞു. കെ.എൽ രാഹുൽ രോഹിത് ശർമ്മയും വിക്കറ്റിന്റെ ഇരുവശത്തേക്കും ബാറ്റ് ചെയ്യാൻ കഴിവുള്ളവരാണെന്നും അതെ സമയം വിരാട് കോഹ്‌ലി കൂടുതൽ പിച്ചിന്റെ ഇടതുഭാഗത്തേക്കാണ് കൂടുതലും ബാറ്റ് ചെയ്യുകയെന്നും ഗംഭീർ പറഞ്ഞു.