പ്രീമിയർ ലീഗിലെ പ്രൊഫഷണൽ ഫുട്ബോൾ താരങ്ങളുടെ അസോസിയേഷന്റെ ഫുട്ബോൾ അവാർഡുകൾക്കായുള്ള അന്തിമ നോമിനേഷൻ പ്രഖ്യാപിച്ചു. പ്ലയർ ഓഫ് ദി സീസൺ അവാർഡിനും , യങ് പ്ലയർ ഓഫ് ദി സീസൺ അവാർഡിനുമായുള്ള നോമിനേഷനുകളാണ് ൽ പി എഫ് എ ഇന്ന് പുറത്തു വിട്ടത്. പ്ലയർ ഓഫ് ദി സീസൺ അവാർഡിൽ ആറു താരങ്ങളെയാണ് അവാർഡിനായി ഷോർട്ട്ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ലീഗിൽ കിരീടത്തോട് അടുക്കുന്ന മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് മൂന്ന് താരങ്ങളും ലിവർപൂളിൽ നിന്ന് രണ്ട് താരവും ചെൽസിയിൽ നിന്ന് ഒരു താരവുമാണ് നോമിനേറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. സിറ്റിയിൽ നിന്ന് അഗ്വേറോ, സ്റ്റെർലിംഗ്, ബെർണാടോ സിൽവ എന്നീ താരങ്ങളും, ലിവർപൂളിൽ നിന്ന് മാനെ, വാൻ ഡൈക് എന്നിവരുമാണ് പി എഫ് എ നോമിനേഷനിൽ വന്നത്. ചെൽസി താരം ഹസാർഡാണ് ആറാമത്തെ താരം.
എന്നാൽ ടോട്ടൻഹാമിന്റെ ഹ്യുങ് മിൻ സോൺ, ലിവർപൂളിന്റെ തന്നെ മൊഹമ്മദ് സലാ എന്നീ താരങ്ങൾക്ക് അവസാന ആറിൽ എത്താനായില്ല. മാഞ്ചസ്റ്റർ സിറ്റിയുടെ സ്റ്റെർലിങ്, ലിവർപൂളിന്റെ വാൻ ഡൈക് എന്നിവരിൽ ഒരാളാകും പി എഫ് എ പ്ലയർ ഓഫ് ദി ഇയർ പുരസ്കാരം നേടുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
പി എഫ് എ പ്ലയർ ഓഫ് ദി സീസൺ;
ഹസാർഡ് – ചെൽസി
അഗ്വേറോ- മാഞ്ചസ്റ്റർ സിറ്റി
സ്റ്റെർലിങ് – മാഞ്ചസ്റ്റർ സിറ്റി
ബെർണാഡോ സിൽവ – മാഞ്ചസ്റ്റർ സിറ്റി
മാനെ – ലിവർപൂൾ
വാൻ ഡൈക് – ലിവർപൂൾ