“അയാക്സിനു വേണ്ടി ലീഗ് മത്സരങ്ങൾ മാറ്റിയത് പോലെ ലീഗ് മത്സരങ്ങൾ ഇംഗ്ലണ്ടിൽ മാറ്റുമോ?” – ക്ലോപ്പ്

- Advertisement -

ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ കളിക്കുന്ന ലിവർപൂളിനും മറ്റു ഇംഗ്ലീഷ് ടീമുകൾക്കും വേണ്ടി ഇംഗ്ലണ്ടിലെ പ്രീമിയൽ ലീഗ് മത്സരങ്ങൾ മാറ്റാൻ ഇംഗ്ലീഷ് എഫ് എ തയ്യാറാകുമോ എന്ന് ലിവർപൂൾ പരിശീലകൻ ക്ലോപ്പ്. കഴിഞ്ഞ ദിവസം ഹോളണ്ടിൽ എല്ലാ ലീഗ് മത്സരങ്ങളും മാറ്റാൻ ഡച്ച് എഫ് എ തീരുമാനിച്ചിരുന്നു. അയാക്സിന് ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിനായി ഒരുങ്ങാൻ വേണ്ടി ആയിരുന്നു ഈ സഹായം.

എന്നാൽ അങ്ങനെ ഒന്ന് ഇംഗ്ലണ്ടിലോ ജർമ്മനിയിലോ നടക്കില്ല എന്ന് ക്ലോപ്പ് പറഞ്ഞു. ഇംഗ്ലണ്ടിൽ ഇപ്പോൾ നാലു ടീമുകൾ യൂറോപ്പിൽ സെമിയിൽ ഉണ്ട്. അതുകൊണ്ട് ഇംഗ്ലണ്ടിലെ ടീമുകളുടെ നല്ലതിനു വേണ്ടി എഫ് എ വലിയ തീരുമാനങ്ങൾ എടുക്കണം എന്ന് ക്ലോപ്പ് പറഞ്ഞു. ചാമ്പ്യൻസ് ലീഗിൽ ലിവർപൂളും ടോട്ടൻഹാമും സെമിയിൽ ഉള്ളപ്പോൾ യൂറോപ്പയിൽ ആഴ്സണലും ചെൽസിയും സെമിയിൽ ഉണ്ട്. ടി വി സ്പോൺസർമാരുടെ നിരബന്ധം കാരണം ഇംഗ്ലണ്ടിൽ കളി മാറ്റാൻ വെക്കാൻ കഴിയില്ല എന്നും ക്ലോപ്പ് കൂട്ടിചേർത്തു.

പ്രീമിയർ ലീഗ് കിരീടവും ലക്ഷ്യമിടുന്നു എന്നതു കൊണ്ട് തന്നെ മത്സരങ്ങൾ അടുത്തടുത്ത ദിവസങ്ങളിൽ വരുന്നത് ലിവർപൂളിന് വലിയ പ്രശ്നമാണ്.

Advertisement