ജോർദാനെതിരെ ജിങ്കൻ ഇല്ല, ടീം അറിയാം

ജോർദാനെതിരെയുള്ള സൗഹൃദ മത്സരത്തിനുള്ള ഇന്ത്യയുടെ സ്റ്റാർട്ടിൽ ഇലവനിൽ ടീമിൽ സന്ദേശ് ജിങ്കനില്ല.  പകരം ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധുവാണ് ഇന്ത്യയെ ഇന്ന് നയിക്കുക.  കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരം അനസ് എടത്തൊടിക ടീമിൽ ഇടം നേടിയിട്ടുണ്ട്. അനസിനോടൊപ്പം മണിപ്പൂരി യുവതാരം സലാം രഞ്ജൻ ആണ് ഇന്ത്യയുടെ പ്രതിരോധം കാക്കുക. സുനിൽ ഛേത്രിയുടെ അഭാവത്തിൽ അനിരുദ്ധ് ആണ് ഇന്ത്യയുടെ ആക്രമണം നയിക്കുക.

മിഡിൽ ഈസ്റ്റിൽ രൂപപ്പെട്ട കാലാവസ്ഥ മാറ്റാത്തെ തുടർന്ന് ഇന്ത്യൻ ടീം വളരെ വൈകിയാണ് ജോർദാനിൽ എത്തിയത്. മത്സരം മാറ്റിവെക്കുമെന്ന് വാർത്തകൾ വന്നിരുന്നെങ്കിലും അവസാനം മത്സരം നടത്താൻ ഇരു ടീമുകളും തീരുമാനിക്കുകയായിരുന്നു. ടീമിനൊപ്പം വൈകി ചേർന്നത് കൊണ്ടാണ് സന്ദേശ് ജിങ്കൻ ഇല്ലാതെ സ്റ്റീഫൻ കോൺസ്റ്റന്റൈൻ ടീം പ്രഖ്യാപിച്ചത്.

ഇന്ത്യൻ ടീം:

ഗുർപ്രീത് സിങ് സന്ധു, പ്രീതം, അനസ് എടത്തൊടിക, സലാം, സുഭാശിഷ്, പ്രൊണോയ്, വിനീത് റായ്, ജർമൻപ്രീത്, ജെറി, ജാക്കിചന്ദ്‌, അനിരുദ്ധ്