താരങ്ങള്‍ തന്നോട് ജഴ്സി ആവശ്യപ്പെടുവാന്‍ കാരണമെന്താകാമെന്ന് വ്യക്തമാക്കി ധോണി

Sports Correspondent

ഐപിഎലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ഇത് മോശം സീസണായിരുന്നു. ടൂര്‍ണ്ണമെന്റില്‍ അവസാന സ്ഥാനക്കാരാകാതിരിക്കുവാന്‍ ചെന്നൈയ്ക്ക് സാധിച്ചുവെങ്കിലും ഏഴാം സ്ഥാനത്ത് മാത്രമാണ് ടീമിന് പോയിന്റ് പട്ടികയില്‍ എത്തുവാന്‍ സാധിച്ചത്. ഇത് കൂടാതെ ചരിത്രത്തില്‍ ആദ്യമായി ഐപിഎല്‍ പ്ലേ ഓഫ് കാണാതെയും ടീം പുറത്ത് പോയി.

ഇത് ധോണിയുടെ അവസാന ഐപിഎല്‍ ആകുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പടര്‍ന്നപ്പോള്‍ ഇന്നലെ തങ്ങളുടെ അവസാന മത്സരത്തില്‍ താരം തന്നെ അത് തെറ്റായ വാര്‍ത്തയാണെന്നും താന്‍ അടുത്ത സീസണിലും ചെന്നൈ കുപ്പായത്തില്‍ കളിക്കുമെന്ന് അറിയിച്ചിരുന്നു.

താരങ്ങള്‍ തന്നോട് ജഴ്സി സൈന്‍ ചെയ്ത വാങ്ങിയതിന് പിന്നിലുള്ള കാരണമായി ധോണി കരുതുന്നത് അവര്‍ താന്‍ റിട്ടയര്‍ ചെയ്യുമെന്ന ചിന്തയില്‍ നിന്നാവും ഇത്തരത്തില്‍ ജഴ്സി ആവശ്യപ്പെട്ടതെന്നാണ്. താന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിനാല്‍ തന്നെ ഐപിഎലില്‍ നിന്നും ഉടന്‍ വിരമിക്കലുണ്ടാകുമെന്ന് ഇവര്‍ കരുതിയിരിക്കാമെന്ന് ഇന്നലെ ചെന്നൈയുടെ വിജയത്തിന് ശേഷമുള്ള മാച്ച് പ്രസന്റേഷനിടെ ധോണി വ്യക്തമാക്കി.