കൊറോണ കാരണം കളിക്കാൻ താരങ്ങൾ ഇല്ല, ചാമ്പ്യന്മാർ എ എഫ് സി ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്ത്

20200924 131128
- Advertisement -

എ എഫ് സി ചാമ്പ്യൻസ് ലീഗിൽ നിന്ന് നിലവിലെ ചാമ്പ്യന്മാരായ സൗദി ക്ലബ് അൽ ഹിലാൽ പുറത്തായി. ഇന്നലെ നടക്കേണ്ടിയിരുന്ന ഗ്രൂപ്പ് മത്സരത്തിൽ അൽ ഹിലാലിന് ടീമിൽ ആകെ 11 താരങ്ങളെ മാത്രമെ അണി നിരത്താൻ ആയുള്ളൂ. മാച്ച് സ്ക്വാഡിൽ ചുരുങ്ങിയത് 13 താരങ്ങൾ വേണം എന്നാണ് നിയമം. അതിന് സാധിക്കാത്തതിനാൽ അൽ ഹിലാലിനെ ടൂർണമെന്റിൽ നിന്ന് തന്നെ പുറത്താൻ എ എഫ് സി തീരുമാനിച്ചു.

അൽ ഹിലാലിന്റെ 30ൽ അധികം പേർക്കാണ് കൊറോണ ബാധിച്ചിരിക്കുന്നത്. ഇത് കൊണ്ട് മത്സരം മാറ്റിവെക്കാൻ അൽ ഹിലാൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആ ആവശ്യം എ എഫ് സി അംഗീകരിച്ചില്ല. എല്ലാ ക്ലബുകൾക്കും ആവശ്യത്തിന് താരങ്ങളെ കൊണ്ടു വരാനും സ്ക്വാഡിൽ ചേർക്കാനും അവസരങ്ങൾ ഉണ്ടായിരുന്നു എന്നാണ് എ എഫ് സി പറഞ്ഞത്. അൽ ഹിലാൽ ഇതിനു മുമ്പ് കളിച്ച മത്സരങ്ങളും ഫലം ഒക്കെ അസാധു ആക്കാനും എ എഫ് സി തീരുമാനിച്ചിട്ടുണ്ട്. നേരത്തെ തന്നെ പ്രീക്വാർട്ടറിൽ എത്തിയ ടീമിനെയാണ് ഇപ്പോൾ എ എഫ് സി ഗ്രൂപ്പിൽ നിന്ന് തന്നെ പുറത്താക്കിയത്.

Advertisement