റൊണാൾഡോ ഇല്ലാതെ ഇറങ്ങിയ യുവന്റസിന് ഞെട്ടിക്കുന്ന തോൽവി

Malinovksyi Atlantha Seri A
- Advertisement -

സെരി എയിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ ഇറങ്ങിയ യുവന്റസിന് ഞെട്ടിക്കുന്ന തോൽവി. സെരി എയിൽ മികച്ച ഫോമിൽ കുതിക്കുന്ന അറ്റ്ലാന്റയാണ് യുവന്റസിനെ പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു അറ്റ്ലാന്റയുടെ ജയം.

മത്സരം സമനിലയിൽ അവസാനിക്കുമെന്ന് തോന്നിച്ച ഘട്ടത്തിൽ മലിനോവ്‌സ്‌കിയാണ് അറ്റ്ലാന്റക്ക് വേണ്ടി ഗോൾ നേടിയത്. മത്സരത്തിൽ യുവന്റസ് താരം അൽവാരോ മൊറാട്ടക്ക് ലഭിച്ച അവസരങ്ങൾ താരം നഷ്ട്ടപെടുത്തിയതാണ് യുവന്റസിന് തിരിച്ചടിയായത്.

കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ പരിക്കിന്റെ ലക്ഷണങ്ങൾ കണ്ടതോടെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയാണ് യുവന്റസ് ഇറങ്ങിയത്. ഇന്നത്തെ ജയത്തോടെ യുവന്റസിനെ മറികടന്ന് അറ്റ്ലാന്റ സെരി എയിൽ മൂന്നാം സ്ഥാനത്ത് എത്തി. അറ്റ്ലാന്റക്ക് 31 മത്സരങ്ങളിൽ നിന്ന് 64 പോയിന്റാണ് ഉള്ളത്. 31 മത്സരങ്ങളിൽ നിന്ന് തന്നെ 62 പോയിന്റുള്ള യുവന്റസ് നാലാം സ്ഥാനത്താണ്.

Advertisement