ബയേൺ മ്യൂണിക്കിന്റെ യുവതാരത്തെ ടീമിലെത്തിച്ച് വോൾവ്സ്

- Advertisement -

ബയേൺ മ്യൂണിക്കിന്റെ യുവ മധ്യനിര താരം മെരിടൻ ഷബനിയെ വോൾവ്സ് സ്വന്തമാക്കി. മൂന്ന് വർഷത്തെ കരാറിലാണ് ഷബനി പ്രീമിയർ ലീഗ് ടീമിലെത്തുക. വോൾവ്സിന്റെ U23 ടീമിനൊപ്പമായിരിക്കും താരം ആദ്യം ചേരുക. ബയേൺ മ്യൂണിക്കിന്റെ അക്കാദമി താരമാണ് ഷബനി.

20 കാരനായ ഷബനി 2018ൽ ബയേണിന്റെ സീനിയർ ടീമിൽ അരങ്ങേറി. ഫ്രാങ്ക്ഫർട്ടിനെതിരെ കഴിഞ്ഞ സീസണിലും ഈ മധ്യനിര താരം കളിച്ചിരുന്നു. ജർമ്മൻ മൂന്നം ഡിവിഷനിൽ കളിക്കുന്ന ബയേണിന്റെ റിസർവ് ടീമിന്റെ ഭാഗമായിരുന്നു ഷബനി. ഗോളടിക്കാനും ഗോളടിപ്പിക്കനുമുള്ള ഷബനിയുടെ പ്രകടനമാണ് വോൾവ്സിന്റെ ശ്രദ്ധയിൽ പെടുത്തിയത്. 2018ൽ തന്നെ ഷബനിക്ക് പ്രൊഫഷണൽ കരാർ ബയേൺ നൽകിയിരുന്നു.

Advertisement