ഐ.സി.സിയുടെ പ്രഥമ ‘പ്ലെയർ ഓഫ് ദ മന്ത്’ പുരസ്‌കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ട് 5 ഇന്ത്യൻ താരങ്ങൾ

India Test Team Gill Bumra Ashwin Rohit Saha Siraj
- Advertisement -

ഒരു മാസത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് താരത്തെ കണ്ടെത്താനുള്ള ഐ.സി.സിയുടെ പ്രഥമ ‘പ്ലെയർ ഓഫ് ദ മന്ത്’ പുരസ്‌കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ട് 5 ഇന്ത്യൻ താരങ്ങൾ. ഓസ്‌ട്രേലിക്കെതിരായ ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്ത മുഹമ്മദ് സിറാജ്, വാഷിംഗ്‌ടൺ സുന്ദർ, ടി നടരാജൻ, റിഷഭ് പന്ത്, രവിചന്ദ്ര അശ്വിൻ എന്നിവരാണ് പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ താരങ്ങൾ.

ഇവരെ കൂടാതെ അഫ്ഗാൻ താരം റഹ്മാനുള്ള ഗുർബാസ്, ഇംഗ്ലണ്ട് താരം ജോ റൂട്ട്, ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത്, ദക്ഷിണാഫ്രിക്കൻ വനിതാ താരങ്ങളായ മരിസനെ കാപ്പ്, നദീൻ ഡി ക്ലാർക്, പാകിസ്ഥാൻ വനിതാ താരം നിദ ദാർ എന്നിവരാണ് പട്ടികയിൽ ഇടം പിടിച്ച താരങ്ങൾ. ക്രിക്കറ്റിന്റെ എല്ലാ വിഭാഗത്തിൽ നിന്നുമുള്ള പുരുഷ – വനിതാ ക്രിക്കറ്റർമാർക്കാണ് ഐ.സി.സി അവാർഡ് നൽകുക.

ഐ.സി.സിയുടെ അവാർഡ് നോമിനേഷൻ കമ്മിറ്റിയാവും താരങ്ങളെ തിരഞ്ഞെടുക്കുക. തുടർന്ന് മുൻ ക്രിക്കറ്റ് താരങ്ങളും പ്രമുഖ പത്ര പ്രവർത്തകരും ആരാധകരും ചേർന്നാകും വിജയിയെ തിരഞ്ഞെടുക്കുക. എല്ലാ മാസവും രണ്ടാമത്തെ തിങ്കളാഴ്ചയാവും വിജയികളെ ഐ.സി.സി പ്രഖ്യാപിക്കുക.

Advertisement