യൂറോ കപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സ്പെയിൻ ക്യാപ്റ്റൻ സെർജിയോ ബുസ്കറ്റ്സിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. നാളെ യൂറോ കപ്പിന് മുൻപുള്ള പരിശീലന മത്സരത്തിൽ ലിത്വാനിയയെ നേരിടാനിരിക്കെയാണ് സെർജിയോ ബുസ്കറ്റ്സിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. എന്നാൽ മറ്റു ടീം അംഗങ്ങളിൽ നടത്തിയ പരിശോധനയിൽ മറ്റാർക്കും കൊറോണ വൈറസ് ബാധ ഉള്ളതായി കണ്ടെത്തിയിട്ടില്ല. കഴിഞ്ഞ ദിവസം പോർചുഗലിനെതിരായ മത്സരത്തിലും ബുസ്കറ്റ്സ് കളിച്ചിരുന്നു.
നിലവിൽ സ്പെയിൻ ടീം മുഴുവൻ ക്വറന്റൈനിലാണ്. ഇതോടെ പരിശീലന മത്സരത്തിൽ സ്പെയിൻ അണ്ടർ 21 ടീം ആവും ലിത്വാനിയയെ നേരിടുക. അണ്ടർ 21 ടീം പരിശീലകനായ ലൂയിസ് ഡി ല ഫ്യൂയെന്റെ തന്നെയാവും ടീമിനെ പരിശീലിപ്പിക്കുക. ജൂൺ 14ന് യൂറോ കപ്പിന്റെ ആദ്യ മത്സരത്തിൽ സ്വീഡനെ നേരിടാനിരിക്കെയാണ് സ്പെയിനിനെ പ്രതിസന്ധിയിലാക്കി ബുസ്കറ്റ്സിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.