പിർലോ യുവന്റസ് അണ്ടർ 23 ടീമിന്റെ പരിശീലകൻ

മുൻ യുവന്റസ് ഇതിഹാസം ആന്ദ്രേ പിർലോ യുവന്റസ് അണ്ടർ 23 ടീമിന്റെ പരിശീലകനാകും. മുൻ ലോകകപ്പ് ജേതാവ് കൂടിയായ പിർലോയുടെ ആദ്യ പരിശീലക ചുമതല കൂടിയാവും ഇത്. 2017ലാണ് പിർലോ സജീവ ഫുട്ബോളിൽ നിന്ന് വിരമിച്ചത്. നിലവിൽ ഫാബിയോ പെച്ചിയയായിരുന്നു അണ്ടർ 23 ടീമിന്റെ പരിശീലകൻ.

2015ൽ യുവന്റസ് വിട്ടതിന് ശേഷം പിർലോ മേജർ സോക്കർ ലീഗിൽ ന്യൂ യോർക്ക് സിറ്റിയുടെ താരമായിരുന്നു. പിർലോ യുവന്റസിലേക്ക് പരിശീലക വേഷത്തിൽ വരുന്ന കാര്യം യുവന്റസ് തന്നെയാണ് അറിയിച്ചത്. യുവന്റസിന്റെ കൂടെ നാല് സീരി എ കിരീടവും 2 ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും 2 ലീഗ് കിരീടങ്ങളും പിർലോ നേടിയിട്ടുണ്ട്.