ബ്രസീലിയൻ താരത്തെ തോൽപ്പിച്ചു കനേഡിയൻ ഓപ്പൺ കിരീടം ഉയർത്തി സിമോണ ഹാലപ്

Wasim Akram

20220815 014426
Download the Fanport app now!
Appstore Badge
Google Play Badge 1

ഡബ്യു.ടി.എ 1000 കനേഡിയൻ ഓപ്പൺ കിരീടം ഉയർത്തി മുൻ ലോക ഒന്നാം നമ്പർ സിമോണ ഹാലപ്. 15 സീഡ് ആയ ഹാലപ് അട്ടിമറികളും ആയി എത്തിയ സീഡ് ചെയ്യാത്ത ബ്രസീലിയൻ താരം ബിയാട്രിസ് ഹദ്ദാദ് മയിയെ മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിൽ മറികടക്കുക ആയിരുന്നു. 6-3, 2-6,6-3 എന്ന സ്കോറിന് ആയിരുന്നു റോമാനിയൻ താരത്തിന്റെ ജയം.

20220815 014658

മത്സരത്തിൽ നാലു തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും എതിരാളിയെ അഞ്ചു തവണയാണ് ഹാലപ് ബ്രൈക്ക് ചെയ്തത്. കരിയറിലെ 24 മത്തെ കിരീടം ആണ് ഇത് ഹാലപ്പിനു. ഒമ്പതാം ഡബ്യു.ടി.എ 1000 കിരീടവും ആണ് താരത്തിന് ഇത്. മൂന്നാം തവണ കനേഡിയൻ ഓപ്പൺ കിരീടം നേടുന്ന താരത്തിന്റെ കഴിഞ്ഞ രണ്ടു വർഷത്തിന് ഇടയിലെ വലിയ ജയം ആണ് ഇത്. ഇതോടെ ഹാലപ് ആറാം റാങ്കിലേക്കും ഉയരും.