ബുണ്ടസ് ലീഗയിൽ ജയം തുടർന്ന് ബയേൺ മ്യൂണിക്

ബുണ്ടസ് ലീഗയിൽ രണ്ടാം മത്സരത്തിലും ജയം കണ്ടു ബയേൺ മ്യൂണിക്. വോൾവ്സ്ബർഗിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് ബയേൺ തോൽപ്പിച്ചത്. സ്വന്തം മൈതാനത്ത് ബയേണിന്റെ വലിയ ആധിപത്യം ആണ് മത്സരത്തിൽ കണ്ടത്. ഇരുപതാം മിനിറ്റിൽ സാദിയോ മാനെ ഗോൾ നേടിയെങ്കിലും വാർ അത് ഓഫ് സൈഡ് വിളിച്ചു. തുടർന്ന് 33 മത്തെ മിനിറ്റിൽ ബയേണിന്റെ ഗോൾ പിറന്നു. മുള്ളറിൽ നിന്നു പന്ത് സ്വീകരിച്ചു എതിർ താരങ്ങളെ വെട്ടിച്ചു മികച്ച ഷോട്ടിലൂടെ യുവതാരം ജമാൽ മുസിയാലയാണ് ബയേണിന്റെ ആദ്യ ഗോൾ നേടിയത്.

Screenshot 20220815 011951 01 01

പത്ത് മിനിറ്റുകൾക്ക് ശേഷം ബയേണിന്റെ രണ്ടാം ഗോളും പിറന്നു. ഇത്തവണ ജോഷുവ കിമ്മിഷിന്റെ പാസിൽ നിന്നു തോമസ് മുള്ളർ ആണ് ബയേണിന്റെ ഗോൾ നേടിയത്. മത്സരത്തിൽ രണ്ടു തവണ പന്ത് വലയിൽ എത്തിക്കാൻ മാനെക്ക് ആയെങ്കിലും രണ്ടു തവണയും ഓഫ് സൈഡ് വിളിക്കപ്പെട്ടു. മത്സരത്തിൽ അധികം ഒന്നും ചെയ്യാൻ ബയേണിന്റെ പ്രതിരോധത്തിനോ ന്യൂയറിനോ ഇല്ലാത്തതിനാൽ തന്നെ അവരുടെ ജയം എളുപ്പമായി.

Story Highlight : Bayern Munich wins second match in Bundesliga.