ഡബ്യു.ടി.എ 1000 ദോഹ ഓപ്പണിൽ സെമിഫൈനൽ ലൈനപ്പ് ആയി. 14 സീഡ് ആയ അമേരിക്കൻ താരം കൊക്കോ കോഫിനെ വീഴ്ത്തിയ ആറാം സീഡ് ഗ്രീക്ക് താരം മരിയ സക്കാരി സെമിയിലേക്ക് അനായാസം ആണ് മുന്നേറിയത്. ഗോഫിന്റെ സർവീസ് 4 തവണ ബ്രൈക്ക് ചെയ്ത ഗ്രീക്ക് താരം 6-3, 6-3 എന്ന അനായാസ സ്കോറിന് ആണ് ജയം കണ്ടത്. ആര്യാന സബലങ്കയെ 6-2, 6-3 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ച ഏഴാം സീഡ് പോളണ്ട് താരം ഇഗ സ്വിയറ്റക് ആണ് സക്കാരിയുടെ സെമിയിലെ എതിരാളി. 3 തവണ ബ്രൈക്ക് വഴങ്ങിയ ഇഗ 7 തവണയാണ് മത്സരത്തിൽ എതിരാളിയെ ബ്രൈക്ക് ചെയ്തത്.
എട്ടാം സീഡ് ഒൻസ് ജബുറിനെ 6-4, 6-1 എന്ന സ്കോറിന് തോൽപ്പിച്ചു നാലാം സീഡ് അന്നറ്റ് കോണ്ടവെയിറ്റും സെമിയിലേക്ക് മുന്നേറി. സെമിയിൽ അഞ്ചാം സീഡ് ഗബ്രീൻ മുഗുരുസയെ 6-2, 6-2 എന്ന സ്കോറിന് അട്ടിമറിച്ചു വരുന്ന യെലേന ഒസ്റ്റപെങ്കോ ആണ് അന്നറ്റിന്റെ എതിരാളി. മുഗുരുസക്ക് എതിരെ തീർത്തും ആധികാരികമായ പ്രകടനം ആണ് ഒസ്റ്റപെങ്കോ പുറത്ത് എടുത്തത്. അതേസമയം സെമിയിൽ ഇന്ത്യൻ താരം സാനിയ മിർസ, ലൂസി സഖ്യം ഡബിൾസിൽ സെമിയിൽ പുറത്തായി. എൽസി മെർട്ടൻസ്, വെറോണിക്ക കുണ്ടർനിക്കോവ സഖ്യത്തോട് ആണ് സാനിയ സഖ്യം നേരിട്ടുള്ള സെറ്റുകൾക്ക് ആണ് തോൽവി വഴങ്ങിയത്.