സിൻസിനാറ്റി ഓപ്പണിൽ സെമിഫൈനൽ ലൈൻ അപ്പ് ആയി | Report

20220820 084825

ഡബ്യു.ടി.എ 1000 സിൻസിനാറ്റി ഓപ്പണിൽ സെമിഫൈനൽ ലൈൻ അപ്പ് ആയി.

ഡബ്യു.ടി.എ 1000 സിൻസിനാറ്റി ഓപ്പണിൽ സെമിഫൈനൽ ലൈൻ അപ്പ് ആയി. വമ്പൻ അട്ടിമറികൾ ഇത് വരെ കണ്ട ടൂർണമെന്റിൽ ആറാം സീഡ് ആര്യാന സബലങ്ക ചൈനീസ് താരം ഷാങ് സുയിയെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നു സെമിയിൽ എത്തി. 12 സർവീസ് ഇരട്ടപ്പിഴവുകൾ സബലങ്ക വരുത്തിയെങ്കിലും 6-4, 7-6 എന്ന സ്കോറിന് ആയിരുന്നു സബലങ്കയുടെ ജയം. ഈ വർഷത്തെ രണ്ടാം ഡബ്യു.ടി.എ 1000 സെമിഫൈനൽ ആണ് താരത്തിന് ഇത്.

സിൻസിനാറ്റി

ആറാം സീഡ് ജെസിക്ക പെഗ്യുലയെ അട്ടിമറിച്ചു വരുന്ന ഫ്രഞ്ച് താരം കരോളിന ഗാർസിയ ആണ് സബലങ്കയുടെ സെമിയിലെ എതിരാളി. മൂന്നു തവണ എതിരാളിയെ ബ്രൈക്ക് ചെയ്ത ഗാർസിയ 6-1, 7-5 എന്ന സ്കോറിന് ആണ് മത്സരത്തിൽ ജയം കണ്ടത്.

രണ്ടാം സെമിഫൈനലിൽ ചെക് താരം പെട്ര ക്വിറ്റോവ അമേരിക്കൻ താരം മാഡിസൺ കീയ്സിനെ നേരിടും. ഓസ്‌ട്രേലിയൻ താരം അജ്‌ലയെ നേരിട്ടുള്ള സെറ്റുകൾക്ക് വീഴ്ത്തിയ ക്വിറ്റോവ ഡബ്യു.ടി.എ ടൂറിലെ 63 മത്തെ സെമിഫൈനലിലേക്ക് ആണ് മുന്നേറിയത്. 12 ഏസുകൾ ഉതിർത്ത ചെക് താരം 6-2, 6-3 എന്ന സ്കോറിന് ആണ് ജയം കണ്ടത്. സിൻസിനാറ്റി ഓപ്പണിൽ ക്വിറ്റോവയുടെ മൂന്നാം സെമിഫൈനൽ ആണ് ഇത്.

വിംബിൾഡൺ ജേതാവ് കസാഖിസ്ഥാൻ താരം എലേന റബികാനയെ 6-2, 6-4 എന്ന സ്കോറിന് തകർത്താണ് മാഡിസൺ കീയ്സ് സെമിഫൈനലിലേക്ക് മുന്നേറിയത്. മത്സരത്തിൽ വലിയ ആധിപത്യം ആണ് അമേരിക്കൻ താരം പുലർത്തിയത്.

Story Highlight : WTA 1000 Cincinnati open semifinal line up is set.